Food
കൊളസ്ട്രോൾ കുറയ്ക്കാൻ രാവിലെ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഇളം ചൂടുവെള്ളത്തില്‍ നാരങ്ങാ നീര് ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
ഫൈബര്‍ ധാരാളം അടങ്ങിയ ഓട്സ് പ്രാതലിന് കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. പ്രമേഹത്തെ നിയന്ത്രിക്കാനും ഇവ സഹായിക്കും.
കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍, പ്രോസസിഡ് ഭക്ഷണങ്ങള്‍, റെഡ് മീറ്റ് എന്നിവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
മധുരവും എണ്ണയും കൂടിയ ഭക്ഷണങ്ങളും രാവിലെ ഡയറ്റില്‍ നിന്നും പരമാവധി ഒഴിവാക്കുക.
വിറ്റാമിനുകളും ധാതുക്കളും ഫൈബറും അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
രാവിലെ ഒരു പിടി നട്സ് കഴിക്കുന്നതും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
വ്യായാമം ചെയ്യുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇതിനായി ദിവസവും രാവിലെ 30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യുക.