Food
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില പഴങ്ങളെ പരിചയപ്പെടാം.
ഒരു ഇടത്തരം വാഴപ്പഴത്തിൽ ഏകദേശം 422 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാന്‍ വാഴപ്പഴം കഴിക്കാം.
ഫൈബര്‍, പൊട്ടാസ്യം, വിറ്റാമിന്‍ സി അടങ്ങിയ കിവിയും ഉയര്‍ന്ന ബിപിയെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും.
പൊട്ടാസ്യം, ഫൈബര്‍ അടങ്ങിയ പേരയ്ക്കയും ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാന്‍ ഗുണം ചെയ്യും.
തണ്ണിമത്തനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ഫൈബറുകളും, വിറ്റാമിന്‍ സിയും, പൊട്ടാസ്യവും ഇവയില്‍ അടങ്ങിയിട്ടുണ്ട്.
വിറ്റാമിന്‍ സിയും പൊട്ടാസ്യവും ധാരാളം അടങ്ങിയ ബെറി പഴങ്ങളും ഉയര്‍ന്ന ബിപി കുറയ്ക്കാന്‍ ഗുണം ചെയ്യും.
ഓറഞ്ച് രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.
വിറ്റാമിൻ സി, കെ, ബി തുടങ്ങിയവ അടങ്ങിയ മാതളവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.