ഭൂമി കുലുക്കത്തിനിടെ ആശുപത്രിയില്‍ നിന്നും ഒഴിപ്പിച്ച ഗര്‍ഭിണിക്ക് പാര്‍ക്കില്‍ സുഖപ്രസവം; വീഡിയോ വൈറല്‍

Published : Mar 29, 2025, 02:30 PM ISTUpdated : Mar 29, 2025, 03:51 PM IST
ഭൂമി കുലുക്കത്തിനിടെ ആശുപത്രിയില്‍ നിന്നും ഒഴിപ്പിച്ച ഗര്‍ഭിണിക്ക് പാര്‍ക്കില്‍ സുഖപ്രസവം; വീഡിയോ വൈറല്‍

Synopsis

അതിശക്തമായ ഭൂമി കുലുക്കത്തിന് പിന്നാലെ അമ്പരചുംബികളായ കെട്ടിടങ്ങളെല്ലാം ഇളകി. അപൂര്‍വ്വം ചിലത്  പൊളിഞ്ഞ് മണ്ണോട് ചേര്‍ന്നു. ഇതിനിടെയാണ് ആശപുത്രിയില്‍ നിന്നും ഒഴിപ്പിച്ച ഒരു യുവതിക്ക് ഡോക്ടർമാരും നേഴുമാരും ചേര്‍ന്ന് സുഖപ്രസവത്തിനുള്ള സജ്ജീകരണം ഒരുക്കിയത്.          


മ്യാന്മാറില്‍ ഇന്നലെ ഉച്ചയോടെ റിക്ടര്‍ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പനം മ്യാന്മാറിലും തായ്‍ലന്‍ഡിലും ഉണ്ടാക്കിയ നഷ്ടത്തിന്‍റെ കണക്കുകൾ പുറത്ത് വരുന്നേയുള്ളൂ. 1000 ന് മുകളില്‍ ആളുകൾ മരിച്ചതായി ഇതിനകം റിപ്പോര്‍ട്ടുകൾ വന്നു. എന്നാല്‍ മരണ സംഖ്യ ഇനിയും കൂടുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ. ഇതിനിടെ ഒരു ആശ്വാസ വാര്‍ത്തയുണ്ട്. ഭൂമി കുലുക്കത്തെ തുടര്‍ന്ന് ആശുപത്രിയ്ക്ക് പുറത്തെക്കെത്തിച്ച ഒരു ഗര്‍ഭിണി, സമീപത്തെ പാര്‍ക്കില്‍ വച്ച് ഒരു കുഞ്ഞിന് ജന്മം നല്‍കി. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

ഭൂകമ്പത്തെ തുടര്‍ന്ന് നിരവധി അമ്പരചുമ്പികളായ കെട്ടിടങ്ങളാണ് തകര്‍ന്ന് വീണത്. അപകട സാധ്യത മുന്നില്‍ കണ്ട് ബാങ്കോക്കിലെ ബിഎന്‍എച്ച് ആശുപത്രിയില്‍ നിന്നും കിംഗ് ചുലലോങ്കോൺ മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്നും രോഗികളെ തൊട്ടടുത്ത പാര്‍ക്കിലേക്കാണ് മാറ്റിയത്. ചില രോഗികളെ സ്ട്രെക്ചറിലും മറ്റു ചില രോഗികളെ വീല്‍ച്ചെയറിലുമാണ് പുറത്തെക്കെത്തിച്ചത്. ഇങ്ങനെ ഒഴിപ്പിക്കപ്പെട്ടവരില്‍ ഒരു പൂർണ്ണഗര്‍ഭിണിയും ഉണ്ടായിരുന്നു. ഇവരെ സമീപത്തെ പാര്‍ക്കിലാണ് ആശുപത്രി ജീവനക്കാരെത്തിച്ചത്. ആശുപത്രിയുടെ സ്ട്രക്ടറില്‍ കിടക്കുന്ന യുവതിയുടെ ചുറ്റും ആശുപത്രി വേഷത്തില്‍ ഡോക്ടര്‍മാരും നേഴ്സുമാരും കൂടിയിരിക്കുന്നത്. കാണാം. അല്പ നേരത്തിന് ശേഷം ഒരു കുഞ്ഞിന്‍റെ കരച്ചില്‍ കേൾക്കാം. ഈ സംഭവത്തിന്‍റെ നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്ന് ആശുപത്രി അധികൃതർ മാധ്യമങ്ങോട് പറഞ്ഞു. 

Read More: ആരാണ് ഇയാൾ? ചാറ്റ് ജിപിടിയോട് സ്വന്തം ചിത്രം ചോദിച്ച യുവതിക്ക് ലഭിച്ചത് ഒരു ഇന്ത്യക്കാരന്‍റെ ചിത്രം!

Read More: വിമാനത്താവളത്തിലെ അമിത ലഗേജ് ഫീസ് ബുദ്ധിപരമായ നീക്കത്തിലൂടെ മറികടന്നെന്ന് യുവതി; കുറിപ്പ് വൈറല്‍

 

Read More: ഒരു രസത്തിന് ശരീരം പൂര്‍ണ്ണമായും എംആർഐ സ്കാൻ ചെയ്തു; റിപ്പോര്‍ട്ട് കണ്ട് യുവതി ഞെട്ടി

ലോകത്തെ തന്നെ അമ്പരപ്പിച്ച ദുരന്തത്തിനിടെ ഒരു കുട്ടി ജനിച്ചപ്പോൾ അത് സമൂഹ മാധ്യമങ്ങളിലും വൈറലായി. മറ്റൊരു വീഡിയോയില്‍ ഒരു ആശുപത്രിയിലെ നവജാത ശിശുക്കളുടെ വാര്‍ഡില്‍ കുഞ്ഞുങ്ങളെ കിടത്തിയിരിക്കുന്ന ബേബി കെയര്‍ ട്രോളികൾ ഭൂകമ്പത്തില്‍ ഇളകിയാടുമ്പോൾ കുട്ടികളെ രക്ഷിക്കാനായി കുലുങ്ങുന്ന കെട്ടിടത്തില്‍ ട്രോളികള്‍ ഇളകാതിരിക്കാന്‍ പാടുപെടുന്ന ഒരു നേഴ്സിന്‍റെ വീഡിയോ കാണാം. സമീപത്ത് നിന്നിരുന്ന മറ്റൊരു നേഴസ് ഭൂമികുലുക്കത്തില്‍ തറയിലേക്ക് വീഴുമ്പോഴും കുട്ടികളുടെ ട്രോളികളില്‍ നിന്ന് കൈവിടാതെ അവയെ സുരക്ഷിതമാക്കി നീര്‍ത്തുന്നകയാണ് നേഴ്സ്. 1000 -ന് മേൽ മരണം രേഖപ്പെടുത്തിയ ഭൂമി കുലുക്കത്തില്‍ ഏതാണ്ട് 2,500 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇന്ത്യ അടക്കം നിരവധി രാജ്യങ്ങൾ മ്യാന്മാറിനും തായ്‍ലന്‍ഡിനും സഹായ ഹസ്തം വാഗ്ദാനം ചെയ്തിട്ടുണ്ട്. 

Watch Video: അച്ഛൻ തന്‍റെ പല്ല് പറിച്ചതിന് പിന്നാലെ നെഞ്ചത്തടിച്ച് 'ഞാൻ ശക്തനായ ആൺകുട്ടിയാണെന്ന് കരഞ്ഞ് പറയുന്ന മകൻ; വീഡിയോ

PREV
Read more Articles on
click me!

Recommended Stories

ഗർഭഛിദ്രം നടത്താൻ ഭർത്താവിന്റെ അനുമതി വേണ്ട, വിവാഹിതയായ സ്ത്രീ തന്നെയാണ് അത് തീരുമാനിക്കേണ്ടത്- കോടതി
ഒരുമാസം ചൈനീസ് ജാസ്മിൻ കോഫി മാത്രം കുടിച്ചാൽ എന്ത് സംഭവിക്കും; ഈ ഇന്ത്യൻ യുവാവിന്റെ അനുഭവം പറയും