യമുനാ തീരത്തെ മഥുര, വൃന്ദാവൻ, ബർസാന, നന്ദഗാവ് എന്നിവയുൾപ്പെടെയുള്ള ബ്രജ് പ്രദേശത്തെ നിറങ്ങളുടെയും ഭക്തിയുടെയും സന്തോഷത്തിന്‍റെയും വിസ്മയിപ്പിക്കുന്ന കാഴ്ചകളായി രാഹുല്‍ ചൌരസ്യയുടെ ചിത്രങ്ങൾ മാറുന്നു.
ഇന്ത്യയിലെ മിക്ക ആഘോഷങ്ങളും ഋതുക്കൾക്ക് അനുസൃതമായി സൃഷ്ടിക്കപ്പെട്ടതാണ്. ശിശിര കാലം കഴിഞ്ഞ് വസന്തകാലത്തിന്‍റെ വരവ് ആഘോഷിക്കുന്നതാണ് ഹോളി. ഉത്തരേന്ത്യയിലാണ് പ്രധാനമായും ഹോളി ആഘോഷങ്ങൾ. നിറങ്ങളുടെയും വസന്തത്തിന്‍റെയും ഉത്സവം കൂടിയാണ് ഹോളി. നൂറുകണക്കിന് വര്‍ഷങ്ങളായി ആഘോഷിക്കപ്പെടുന്ന ഹോളി ഇന്ന് പല വിശ്വാസ ധാരകളുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഹിന്ദു കലണ്ടർ അനുസരിച്ച് ഫാല്‍ഗുന മാസത്തിലെ പൌർണമി നാളിലാണ് ഹോളി ആഘോഷിക്കുന്നത്. കർഷകരുടെ ആഘോഷമായിരുന്ന ഹോളി പിന്നീട് സമൂഹത്തിന്‍റെ മൊത്തം ഉത്സവമായി ആഘോഷിക്കപ്പെടുകയായിരുന്നെന്ന് കരുതുന്നു. വരും കാലത്ത് നല്ല വിളവ് ലഭിക്കുന്നതും മണ്ണിനെ ഫലഭൂയിഷ്ഠമാക്കുന്നതും ഹോളിക്കാലത്താണ്. ഇന്ന് ഹോളി നിറങ്ങളുടെയും വസന്തത്തിന്‍റെയും ഉത്സവമായി മാറി.
പ്രധാനമായും രാധാ - കൃഷ്ണ സങ്കല്പവുമായി ബന്ധപ്പെട്ടാണ് ഹോളി ഇന്ന് ആഘോഷിക്കപ്പെടുന്നത്. അതുപോലെ പ്രഹ്ളാദ കഥയും കാമദേവന്‍റെ ജീവത്യാഗവും തുടങ്ങി നിരവധി ഹൈന്ദവ പൂരാണ കഥകളുമായും ഹോളി ബന്ധപ്പെട്ട് കിടക്കുന്നു. കൃഷ്ണനും രാധയും ഒന്നിച്ചുണ്ടായിരുന്നെന്ന് കരുതപ്പെടുന്ന വൃദ്ധാവനത്തിലെ ഹോളി ആഘോഷങ്ങൾക്ക് പ്രാധാന്യമേറെയാണ്. ദില്ലി ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ഫോട്ടോഗ്രാഫര്‍ രാഹുല്‍ ചൌരസ്യ പകർത്തിയ ബ്രജ് ഹോളിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. യമുനാ തീരത്തെ മഥുര, വൃന്ദാവൻ, ബർസാന, നന്ദഗാവ് എന്നിവയുൾപ്പെടെയുള്ള ബ്രജ് പ്രദേശത്തെ നിറങ്ങളുടെയും ഭക്തിയുടെയും സന്തോഷത്തിന്‍റെയും വിസ്മയിപ്പിക്കുന്ന കാഴ്ചകളായി രാഹുല്‍ ചൌരസ്യയുടെ ചിത്രങ്ങൾ മാറുന്നു.
Watch Video: ഇതാണ് അറ്റ്‍ലാന്‍റിസിലേക്കുള്ള വഴി; കടലാഴങ്ങളില്‍ മഞ്ഞ ഇഷ്ടികകൾ പാകിയത് പോലെ ഒരു റോഡ്, ഗവേഷകരുടെ വീഡിയോ വൈറൽ
Watch Video: ഇറാന്‍ തീരത്ത് 'രക്ത മഴ'? കടലിനെ പോലും ചുവപ്പിച്ച് ചുവന്ന നിറമുള്ള ജലം; വീഡിയോ വൈറൽ
ബ്രജ് പ്രദേശത്തെ ഹോളി ആഘോഷം പ്രധാനമായും രാധാ കൃഷ്ണ സങ്കല്പവുമായി ബന്ധപ്പെട്ടതാണ്. ഗോപികമാരോടൊപ്പമുള്ള കൃഷ്ണന്‍റെ സന്തോഷത്തിന്‍റെ ദിനങ്ങളുടെ ഓർമ്മപ്പെടുത്തൽ. തന്‍റെ നിറവും രാധയുടെ നിറവും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് കൃഷ്ണന്‍ വളര്‍ത്തമ്മ യശോദയോട് പരാതിപ്പെടുന്നു. രാധയുടെ മേല്‍ നിറങ്ങൾ തേക്കാനായിരുന്നു യശോദ മകനോട് ഉപദേശിച്ചത്. അമ്മയുടെ ഉപദേശം സ്വീകരിച്ച മകന്‍ രാധയോടും ഗോപികമാരോടുമൊപ്പം നിറങ്ങളില്‍ ആറാടി. ഇതാണ് ഹോളിയായി പിന്നീട് ബ്രജ് പ്രദേശത്തെ ഹോളി ആഘോഷത്തിന്‍റെ അടിസ്ഥാനമായി കരുതപ്പെടുന്നത്. പ്രണയത്തിന്‍റെയും നറിങ്ങളുടെയും വസന്തത്തിന്‍റെയും ആഘോഷം കൂടിയായി ഹോളി പിന്നീട് മാറുന്നു. കാലാന്തരത്തില്‍ നിറങ്ങളുടെ ഉത്സവമായി ഹോളി ആഘോഷിക്കപ്പെടുന്നു.