അയ്യോ പാവം; എ ഐയ്ക്ക് പല നിസാര ചോദ്യങ്ങൾക്കും ഉത്തരമില്ലെന്ന് പഠനം

  സങ്കീര്‍ണമായ പല കാര്യങ്ങളും നിസാരമായി കണ്ടെത്താനും പരിഹരിക്കാനും എഐയ്ക്ക് കഴിയുമായിരിക്കും എന്നാല്‍  നിസാരമായ പല കാര്യങ്ങളിലും എഐയുടെ മറുപടി തെറ്റാണെന്ന് ഗവേഷണ പഠനം അവകാശപ്പെട്ടു. 

study says most AI models has no answers to many silly questions

നുഷ്യ ബുദ്ധിയെ മറികടക്കാനും സമൂഹത്തിന്‍റെ പല മേഖലകളിലും ആധിപത്യം സ്ഥാപിക്കാനും കഴിവുള്ള ചാലക ശക്തിയായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനെ (AI) കഴിഞ്ഞ കുറച്ചു കാലങ്ങളായി വിശേഷിപ്പിക്കാറുണ്ട്. ചാറ്റ്ബോട്ടുകൾ പോലുള്ള എ ഐ മോഡലുകൾ, വളരെ വേഗത്തിൽ സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് ഉത്തരം നൽകുകയും ദൈനംദിന പ്രവർത്തനങ്ങളിൽ പോലും സഹായികളായി മാറുകയും ചെയ്തിട്ടുണ്ട്. എന്നാൽ,  കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു പഠനം, പറയുന്നത്രയും മിടുക്കനല്ല എ ഐ എന്നാണ് പറഞ്ഞിരിക്കുന്നത്. ലളിതമായ ചില ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകുന്നതിൽ ഭൂരിഭാഗം എ ഐ സംവിധാനങ്ങളും പരാജയപ്പെടുന്നതായാണ് ഈ പഠനം പറയുന്നത്.

സ്‌കോട്ട്‌ലൻഡിലെ എഡിൻബർഗ് സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഇൻഫോർമാറ്റിക്‌സിലെ രോഹിത് സക്‌സേനയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണത്തിലാണ് കൗതുകകരമായ ഈ കണ്ടത്തൽ. അടുത്തിടെ ഈ ഗവേഷണ പഠനം നേച്ചറിൽ പ്രസിദ്ധീകരിക്കപ്പെട്ടതോടെയാണ് ഈ മേഖലയിലെ വിദഗ്ധർ പോലും ഇതേക്കുറിച്ച് ബോധവാൻമാരായതത്രേ. നൂതനമായ കഴിവുകൾ ഉണ്ടായിരുന്നിട്ടും, പല എ ഐ മോഡലുകൾക്കും ലളിതവും ദൈനംദിന ജോലികൾ ചെയ്യാൻ കഴിയുന്നില്ലെന്നും പഠനം ചൂണ്ടികാണിക്കുന്നു, പ്രത്യേകിച്ചും, കൃത്യമായി സമയം പറയുക, കലണ്ടറുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്  ഉത്തരം നൽകുക. തുടങ്ങിയ കാര്യങ്ങളിലാണ് ഈ പിഴവ് കണ്ടെത്തിയിരിക്കുന്നത്.

Latest Videos

Read More: അടിമയാക്കി ജോലി ചെയ്യിച്ചു, കുടിയേറ്റ നിയമം ലംഘിച്ചു; യുഎന്‍ ജഡ്ജി കുറ്റക്കാരിയെന്ന് യുകെ കോടതി വിധി

ഏറ്റവും ആശ്ചര്യകരമായ ഒരു കണ്ടെത്തൽ, പരമ്പരാഗത അനലോഗ് ക്ലോക്കുകൾ നോക്കി കൃത്യമായി സമയം പ്രവചിക്കാൻ പറയുമ്പോൾ ചില എ ഐ മോഡലുകൾ അതിൽ പരാജയപ്പെടുന്നതായും പഠനം വെളിപ്പെടുത്തി.  കലണ്ടറുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കൈകാര്യം ചെയ്യുമ്പോഴും എഐ സംവിധാനങ്ങൾ കാര്യമായ പ്രശ്നം നേരിടുന്നുണ്ടെന്ന് പഠനം പറയുന്നു. ഭൂതകാലവുമായി ബന്ധപ്പെട്ടതും ഭാവികാലവുമായി ബന്ധപ്പെട്ടതുമായ ചോദ്യങ്ങൾക്ക് കൃത്യമായ പ്രതികരണങ്ങൾ നൽകുന്നതിലാണ് പോരായ്മകൾ ഉള്ളതായി കണ്ടെത്തിയത്. ഈ പിഴവുകൾ നിലവിലെ എ ഐ മോഡലുകളുടെ പരിമിതി തുറന്നു കാട്ടുന്നതാണെന്നും സക്‌സേനയും സംഘവും ഊന്നിപ്പറഞ്ഞു, എ ഐ അതിന്‍റെ പൂർണ്ണ ശേഷിയിലെത്താനും ദൈനംദിന ജീവിതത്തിൽ ഒരു വിശ്വസനീയമായ ഉപകരണമായി പ്രവർത്തിക്കാനും ഈ അടിസ്ഥാന പോരായ്മകൾ പരിഹരിക്കപ്പെടണമെന്നും ഗവേഷകർ പറയുന്നു.

Read More: ഇതാണ് അറ്റ്‍ലാന്‍റിസിലേക്കുള്ള വഴി; കടലാഴങ്ങളില്‍ മഞ്ഞ ഇഷ്ടികകൾ പാകിയത് പോലെ ഒരു റോഡ്, ഗവേഷകരുടെ വീഡിയോ വൈറൽ

click me!