പൂരപ്പന്തല്‍ അഴിക്കുന്നതിനിടെ ഷോക്കേറ്റു, തെറിച്ചുവീണ യുവാവിന് ദാരുണാന്ത്യം


ഷോക്കേറ്റ സുമേഷ് നിലത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചു. 

 young man died after falling while untying  tent in palakkad

പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് പൂരാഘോഷത്തിന്‍റെ പന്തൽ അഴിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. എടപ്പാൾ സ്വദേശി സുമേഷാണ് മരിച്ചത്. ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ച് 20 അടിയോളം ഉയരമുള്ള പല്ലാർമംഗലം ദേശത്തിന്‍റെ പന്തൽ അഴിച്ചുമാറ്റുന്നതിനിടെയാണ് അപകടം. 

ഷോക്കേറ്റ സുമേഷ് നിലത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചു. മൃതദേഹം ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്.

Latest Videos

Read More:ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ഒന്നര വര്‍ഷത്തോളം ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!