ഭാര്യയുടെ പാചകം മൂലം എട്ട് വർഷമായി 'പാതിവെന്ത ഭക്ഷണം' കഴിക്കുന്നെന്ന് യുവാവ്; കുറിപ്പ് വൈറൽ

പാതിവെന്ത ഭക്ഷണം ആളെ കൊല്ലുമെന്ന് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. ഭാര്യ പിന്നെയും പിന്നെയും അരിയായാലും കോഴിയായാലും പാതിവേവിച്ചാണ് കഴിക്കുന്നതെന്ന് യുവാവിന്‍റെ പരാതി.    

Man says he has been eating half baked food for eight years because of his wife s cooking the note goes viral in social media


ഭാര്യ പാചകം ചെയ്യുന്നതിനാല്‍ കഴിഞ്ഞ എട്ട് വര്‍ഷമായി താന്‍ പാതിവെന്ത ഭക്ഷണം കഴിക്കുന്നെന്ന 29 -കാരനായ ഭര്‍ത്താവിന്‍റെ വെളിപ്പെടുത്തല്‍ സമൂഹ മാധ്യമത്തില്‍ വൈറലായി. പ്രത്യേകിച്ചും പാതിവെന്ത മാംസാഹാരം ഏറെ അപകടം ക്ഷണിച്ച് വരുത്തുമെന്നും ഇങ്ങനെ പോയാല്‍ അവൾ ആരെയെങ്കിലും കൊല്ലാന്‍ സാധ്യതയുണ്ടെന്നും യുവാവ് തന്‍റെ കുറിപ്പിലെഴുതി. തങ്ങളുടെ ജീവിതത്തിലെ തർക്കമുള്ള ഏക സ്ഥലവും ഈ പാചകമാണെന്നും യുവാവ് എഴുതി. 

വീട്ടിലെ പാചകം ഇരുവരും കൂടി പങ്കുവച്ചാണ് ചെയ്യുന്നത്. എന്നാല്‍, ഭാര്യ പാചകം ചെയ്യുന്ന ദിവസം വീട്ടിൽ പ്രശ്നങ്ങളാണ്. ഭാര്യയ്ക്ക് പാതിവെന്ത ഭക്ഷണത്തോടാണ് താത്പര്യം. എന്നാല്‍, യുവാവിന് നേരെ മറിച്ചും. മാംസം അടക്കമുള്ള ഭക്ഷണം ഭാര്യ പാതിയേവേവിക്കൂ. എന്തിന് ചോറ് പോലും പാതിവെന്ത അവസ്ഥയിലായിരിക്കുമെന്നും യുവാവ് എഴുതി. അതിന് ഉദാഹരണമായി ചോറില്‍ വെള്ളമൊഴുക്കുന്നതിനെ കുറിച്ച് യുവാവ് വിശദീകരിച്ചു. പാത്രത്തില്‍ അരി ഇട്ട് ഒന്നോ രണ്ടോ ഭാഗം കൂടുതൽ വെള്ളം വച്ചാല്‍ മാത്രമേ അരി വേകുകയുള്ളൂവെന്ന് പറഞ്ഞാല്‍ അത് ഭാര്യയ്ക്ക് മനസിലാകില്ല. ഇനി ഗൂഗിളില്‍ എടുത്ത് കാണിച്ചാലും അവർ വിശ്വസിക്കില്ല. ഒടുക്കം വെള്ളം കുറഞ്ഞ ക്രിസ്പിയായ ചോറ് കഴിക്കാന്‍ താന്‍ നിര്‍ബന്ധിതനാകുമെന്ന് യുവാവ് എഴുതി. 

Latest Videos

Read More: 'ജിമ്മിൽ പോകുന്നവരുടെ സ്വപ്ന മെനു'; സോഷ്യൽ മീഡിയയിൽ വൈറലായി ഒരു വിവാഹ മെനു കാർഡ്

AITA for telling my wife she can’t cook?
byu/Rare_Plastic4708 inAmItheAsshole

Read More:   9 വയസുകാരിക്ക് പല്ല് പറിക്കാന്‍ അനസ്തേഷ്യ നല്‍കി, പിന്നാലെ മരണം

എല്ലാം നല്ലതാണെന്നാണ് തന്‍റെ ഭാര്യയുടെ വിശ്വസം. ഈ ആത്മവിശ്വാമുളളതിനാല്‍ അവൾ തന്‍റെ സുഹൃത്തുക്കൾക്കും സമാനമായ ഭക്ഷണം ഉണ്ടാക്കി നല്‍കി. നന്നായി ഭക്ഷണം കഴിക്കുന്ന തന്‍റെ സുഹൃത്തുക്കൾ ഇപ്പോൾ വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ വരാറില്ലെന്നും യുവാവ് എഴുതി. ഒപ്പം തന്‍റെ ഒരു അനുഭവവും യുവാവ് കൂട്ടിചേര്‍ത്തു. ഒരിക്കല്‍ താന്‍ കുളിക്കാന്‍ കയറുമ്പോൾ ഭാര്യ ചിക്കന്‍ വേവിക്കാന്‍ ഇടുകയായിരുന്നു. കുളിച്ച് ഇറങ്ങിയപ്പോഴേക്കും ചിക്കന്‍ കറി റെഡി. നോക്കിയപ്പോൾ മാംസം പലതും വെന്തിട്ട് പോലുമില്ല. ഇങ്ങനെ പാതിവെന്ത ഭക്ഷണം കഴിക്കുന്നത് മരണ കാരണമാകുമെന്ന് പറയുമ്പോൾ. അതാണ് നമ്പർ വണ്‍ സേഫ്റ്റി ഫുഡ് എന്നാണ് അവളുടെ മറുപടിയെന്നും യുവാവ് എഴുതി. ചിക്കന്‍ കറി വയ്ക്കുമ്പോൾ അതെങ്ങനെ വേകുന്നുവെന്ന് അവളുടെ അമ്മ അവളെ പഠിപ്പിച്ചിട്ടില്ലെന്നും പാതിവെന്ത ഭക്ഷണം മികച്ചതാണെന്ന ധാരണയാണ് ഭാര്യയ്ക്കെന്നും യുവാവ് എഴുതി. കുറിപ്പ് വൈറലായതിന് പിന്നാലെ അരി തിളപ്പിക്കുമ്പോൾ എത്ര വെള്ളം ഒഴിക്കണം, ചിക്കന്‍ വേകാന്‍ എത്രനേരം തിളപ്പിക്കണം എന്നതിന്‍റെ സമയ കണക്കക്കുകളുമായി ചിലരെത്തി. മറ്റ് ചിലര്‍ ഭാര്യയോടും ഭര്‍ത്താവിനോടും ഒരുമിച്ച് ഏതെങ്കിലും കുക്കിംഗ് ക്ലാസില്‍ പങ്കെടുക്കാന്‍ നിര്‍ദ്ദേശിച്ചു. 

Read More:  ഫ്ലൈഓവറിൽ നിന്ന് കാറിന് മുകളിലേക്ക് വീണത് കൂറ്റൻ കോൺക്രീറ്റ് ബീം; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവർ, വീഡിയോ

vuukle one pixel image
click me!