കാറിന്റെ കണ്ണാടി തകര്‍ന്നത് ചോദ്യം ചെയ്തതിന് സഹോദരങ്ങളെ കല്ലുകൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു, യുവാവ് പിടിയില്‍

Published : Apr 24, 2025, 04:42 PM IST
കാറിന്റെ കണ്ണാടി തകര്‍ന്നത് ചോദ്യം ചെയ്തതിന് സഹോദരങ്ങളെ കല്ലുകൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു, യുവാവ് പിടിയില്‍

Synopsis

കോഴിക്കോട് കൊളത്തറ വൈഷ്ണവത്തില്‍ താമസിക്കുന്ന അരുണ്‍ കൃഷ്ണകുമാറി(39)നെയാണ് എലത്തൂര്‍ പൊലീസ് പിടികൂടിയത്

കോഴിക്കോട്: കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന സഹോദരങ്ങളെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊളത്തറ വൈഷ്ണവത്തില്‍ താമസിക്കുന്ന അരുണ്‍ കൃഷ്ണകുമാറി(39)നെയാണ് എലത്തൂര്‍ പൊലീസ് പിടികൂടിയത്. അക്രമത്തിനിരയായ എരഞ്ഞിക്കല്‍ കൃഷ്ണ ഹൗസില്‍ എസ് നിധിന്‍(21), സഹോദരന്‍ നിശാന്ത്(25), പിതാവ് സുനില്‍(52) എന്നിവര്‍ കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

രാമനാട്ടുകര-വെങ്ങളം ദേശീയപാതയില്‍ മൊകവൂര്‍ സര്‍വീസ് റോഡിലൂടെയുള്ള യാത്രയിലാണ് അനിഷ്ട സംഭവങ്ങള്‍ നടന്നത്. ഇരുവരും സഞ്ചരിച്ച കാറുകള്‍ തമ്മില്‍ ഉരസിയതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം കയ്യാങ്കളിയിലെത്തുകയായിരുന്നു. നിതിന്‍ തന്റെ കാറിന്റെ കണ്ണാടി കേടായത് അരുണിനോട് സൂചിപ്പിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും നിതിനെ നിലത്തിട്ട് ചവിട്ടുകയും കല്ലുകൊണ്ട് മുഖത്ത് കുത്തുകയുമായിരുന്നു. കാര്‍ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം അരുണിന്റെ പരാതിയില്‍ സഹോദരങ്ങള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാലക്കാട് നിലനിർത്താൻ ഷാഫി പറമ്പിൽ നേരിട്ടിറങ്ങുമോ? രമ്യ ഹരിദാസ്, സന്ദീപ് വാര്യർ, എ തങ്കപ്പൻ; കോൺഗ്രസ് സാധ്യത പട്ടിക ഇങ്ങനെ
മൂന്ന് നില കെട്ടിടവും പിക്കപ്പ് വാനും ഉള്‍പ്പെടെ കത്തിനശിച്ചു; തീപിടിത്തത്തിന് കാരണം പടക്കം പൊട്ടിച്ചതെന്ന് സംശയം