പീഡോഫീലിയ പ്രോത്സാഹിപ്പിക്കുന്നു, പുസ്തകത്തിനെതിരെ വൻവിമർശനം, എഴുത്തുകാരി അറസ്റ്റിൽ 

കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വസ്തുക്കൾ കൈവശം വച്ചതിനും പ്രചരിപ്പിച്ചതിനും നിർമ്മിച്ചതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത് എന്ന് പൊലീസ് സ്ഥിരീകരിച്ചു.

Lauren Tesolin Mastrosa aka Tori Woods arrested for child abuse material in her new book daddys little toy

കുട്ടികളെ ലൈം​ഗികമായി ദുരുപയോ​ഗം ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കം. ഓസ്ട്രേലിയൻ എഴുത്തുകാരിയെ അറസ്റ്റ് ചെയ്തു. 'ഡാഡീസ് ലിറ്റിൽ ടോയ്' എന്ന പുസ്തകമെഴുതിയതിന് പിന്നാലെയാണ് ഇവർക്കെതിരെ നടപടി. വലിയ പ്രതിഷേധമാണ് ഈ പുസ്തകത്തിനെതിരെ ഉണ്ടായത്. 

ഒരു പെൺകുട്ടിയും അവളുടെ അച്ഛന്റെ സുഹൃത്തും തമ്മിലുള്ള സൗഹൃദമാണ് പുസ്തകത്തിന്റെ ഉള്ളടക്കമെന്ന് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു. 'ടോറി വുഡ്സ്' എന്ന തൂലികാനാമത്തിൽ ഇറോട്ടിക് നോവലുകൾ എഴുതുന്ന സിഡ്‌നി ആസ്ഥാനമായുള്ള എഴുത്തുകാരി ലോറൻ ടെസോലിൻ-മാസ്ട്രോസയ്ക്കെതിരെയാണ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്. 

Latest Videos

പുസ്തകത്തിന്റെ പ്രൊമോഷന്റെ ഭാഹ​ഗമായി 18 വയസുള്ള പെൺകുട്ടിയാണ് നായിക എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും കുട്ടികളെ ബാധിക്കുന്ന കണ്ടന്റുകൾ ഇതിലുണ്ട് എന്നാണ് വിമർശകർ പറയുന്നത്. പിതാവിന്റെ സുഹൃത്ത് മൂന്ന് വയസ്സുള്ളപ്പോൾ മുതൽ നായികയെ ഇഷ്ടപ്പെട്ടിരുന്നു എന്ന് പുസ്തകം സൂചിപ്പിക്കുന്നതായും വായനക്കാർ വിമർശനം ഉയർത്തുന്നു. 

മാർച്ച് മാസത്തിലാണ് കുട്ടികളെ ദുരുപയോ​ഗം ചെയ്യുന്ന തരത്തിലുള്ള കണ്ടന്റുകളുണ്ട് എന്ന് റിപ്പോർട്ട് കിട്ടിയതിനെ തുടർന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് പുസ്തകത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചത്. 

പ്രദേശിക സമയം വെള്ളിയാഴ്ച രാത്രി 12.30 -നാണ് ഡിറ്റക്ടീവുകൾ 33 -കാരിയായ ലോറനെ അവരുടെ വീട്ടിൽ വച്ച് അറസ്റ്റ് ചെയ്തത്. ഇവിടെ നിന്നും പുസ്തകത്തിന്റെ നിരവധി ഹാർഡ് കോപ്പികൾ പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. 

കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വസ്തുക്കൾ കൈവശം വച്ചതിനും പ്രചരിപ്പിച്ചതിനും നിർമ്മിച്ചതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത് എന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇവർക്ക് പിന്നീട് ജാമ്യം ലഭിച്ചു, മാർച്ച് 31 -ന് ബ്ലാക്ക്‌ടൗൺ ലോക്കൽ കോടതിയിൽ ഹാജരാകാൻ പറഞ്ഞിട്ടുണ്ട്. 

പുസ്തകം ഓൺലൈൻ സൈറ്റുകളിൽ നിന്നും പിൻവലിച്ചിരിക്കയാണ്. പുസ്തകത്തിന്റെ കവർ ഡിസൈനർ അടക്കമുള്ളവർക്കെതിരെയും രോഷം ഉയരുന്നുണ്ട്. അതേസമയം തന്റെ പുസ്തകത്തിൽ കുട്ടികളെ ദുരുപയോ​ഗം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതോ, പീഡോഫീലിയ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതോ ആയ കണ്ടന്റുകളില്ല എന്നാണ് എഴുത്തുകാരി പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം 

vuukle one pixel image
click me!