33 കോടി ചിലവഴിച്ച് ടിവി സീരീസിലെ കൊട്ടാരത്തിന് സമാനമായ വീട് പണിതു; പൊളിച്ച് നീക്കണമെന്ന് കോടതി

പരമ്പരാഗത ജോർജിയൻ ശൈലിയിൽ 220 ഏക്കറിലാണ് ഈ ആഡംബര കൊട്ടാരം നിലനില്‍ക്കുന്നത്. 

Court orders demolition of luxury palace built at a cost of Rs 33 crore

നമ്മുടെ തീരുമാനങ്ങളിൽ ഉണ്ടാക്കുന്ന ചെറിയ പാളിച്ചകൾക്ക് പോലും പലപ്പോഴും വലിയ വില കൊടുക്കേണ്ടി വരും. അത്തരത്തിലൊരു ദുരവസ്ഥയിലൂടെയാണ് ഇംഗ്ലണ്ടിൽ നിന്നുള്ള സാറ ബീനി എന്ന സ്ത്രീ ഇപ്പോൾ കടന്ന് പോകുന്നത്. 33 കോടിയിലധികം രൂപ ചെലവഴിച്ച് നിർമ്മിച്ച തന്‍റെ കൊട്ടാര തുല്യമായ വീട് കോടതി ഉത്തരവിനെ തുടർന്ന് പൊളിച്ചു നീക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ ഇവർ. സമ്പന്നര്‍ ജീവിക്കുന്ന സോമർസെറ്റ് കൗണ്ടിയിലാണ് ഇവർ വീട് നിർമ്മിച്ചത്. പ്രശസ്ത ബ്രിട്ടീഷ് ടിവി പരമ്പരയായ ഡൗൺടൺ ആബിയിൽ അവതരിപ്പിച്ച വീടിനോട് സാമ്യമുള്ളതിനാൽ  "മിനി-ഡൗൺടൺ ആബി" എന്നും ഈ ആഡംബര കൊട്ടാരത്തിന് വിശേഷണമുണ്ട്. 

പരമ്പരാഗത ജോർജിയൻ ശൈലിയിലാണ് വീട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 220 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ വീട്ടിൽ നിരവധി കിടപ്പുമുറികൾ, കുളിമുറികൾ, ഒരു വലിയ അടുക്കള, ഒരു സ്വീകരണമുറി, ഒരു ലൈബ്രറി എന്നിവയുണ്ട്. പുറത്ത് മനോഹരമായ ഒരു പൂന്തോട്ടവും തുറസ്സായ വിശ്രമ സ്ഥലവുമുണ്ട്. അപൂർവമായ പുരാവസ്തുക്കളും ആധുനിക ശൈലിയിലുള്ള ഇന്‍റീരിയർ ഡിസൈനും കൊണ്ട് സമ്പന്നമായ വീട് ബീനിയും ഭർത്താവും ചേർന്നാണ് രൂപകൽപ്പന ചെയ്തതും.

Latest Videos

Read more: 'ഞങ്ങൾക്ക് വേറെ വഴിയില്ലായിരുന്നു'; ചെക്കിന്‍ ചെയ്യാന്‍ വൈകി, എയർപോർട്ടിൽ 13,200 രൂപ അധികം നൽകി, പരാതി

Sarah Beeny faces demolishing part of her 'mini Downton Abbey' https://t.co/SNAhfD2vJP

— Somerset Live (@SomersetLive)

Read more: വയറ് വേദന അസഹനീയം, യൂട്യൂബ് നോക്കി സ്വയം ശസ്ത്രക്രിയ നടത്തിയ യുവാവ് ആശുപത്രിയില്‍, 11 തുന്നിക്കെട്ട്

എന്നാൽ, ഡൗൺടൺ ആബിയിലെ വീടിന് സമാനമാക്കി മാറ്റുന്നതിന്‍റെ ഭാഗമായി അനുമതിയില്ലാതെ അനധികൃതമായി വീട് വിപുലീകരിച്ചിരുന്നു. ഇകിനെ തുടർന്നാണ് കോടതി ഇടപെട്ടത്. 1970 -കളിലെ ഫാം ഹൗസും അതിനോട് ചേർന്നുള്ള കെട്ടിടങ്ങളും പൊളിച്ച് മാറ്റാമെന്ന വ്യവസ്ഥയിലാണ് വീടിന്‍റെ നിർമ്മാണത്തിനുള്ള പ്രാരംഭ അനുമതികൾ നൽകിയിരുന്നത്. എന്നാൽ, വീട് നിർമ്മാണത്തിൽ അത് ലംഘിക്കപ്പെടുകയായിരുന്നു. കോടതിയുടെ ഇടപെടലിനെ തുടർന്ന് അനധികൃത നിർമ്മാണം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് ഇവർ കോടതിയെ അറിയിച്ചെങ്കിലും കോടതിയത് അംഗീകരിച്ചില്ല. വീട് പൊളിച്ച് നീക്കണമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. 

Read more: ഒരുമിച്ച് ജീവിക്കാൻ ദിവസം 5,000, വിവാഹ മോചനത്തിന് 45 ലക്ഷം; ഭാര്യയുടെ ശല്യം സഹിക്കവയ്യാതെ പരാതിയുമായി ഭർത്താവ്

vuukle one pixel image
click me!