ദേവയാനിയുടെ മാറ്റം നിരീക്ഷിച്ച് ആദർശ് - പത്തരമാറ്റ് സീരിയൽ റിവ്യൂ

Web Desk  | Published: Mar 25, 2025, 3:23 PM IST

ആരുമറിയാതെ ദേവയാനിയും നയനയും ഒന്നിച്ച് നടക്കാൻ പോകുകയാണ്. മരുമകളോട് എത്ര സംസാരിച്ചാലും അമ്മായിയമ്മയ്ക്ക് ഇപ്പോൾ മതി വരുന്നില്ല. അവരിരുവരും ഗ്രൗണ്ടിൽ വ്യായാമങ്ങൾ ചെയ്യുകയും ഒപ്പം സംസാരിക്കുകയും ചെയ്യുന്നു . മോൾ കാരണമാണ് താൻ ഇപ്പോൾ ജീവനോടെയും ആരോഗ്യത്തോടെയും ഇരിക്കുന്നതെന്ന് ദേവയാനി നയനയോട് പറയുന്നു . തന്റെ അമ്മായിയമ്മയ്ക്ക് തന്നോടുള്ള സ്നേഹം കണ്ടപ്പോൾ ശെരിക്കും നയനയ്ക്ക് സന്തോഷമായി. 

അതേസമയം ആദർശ് ഉറക്കമുണർന്ന് കഴിഞ്ഞു. നയനയും ദേവയാനിയും വീട്ടിൽ ഇല്ലാത്തതുകൊണ്ട് മുത്തശ്ശിയാണ് ആദർശിന്റെ കോഫീ കൊണ്ടുവന്നത്. ദേവയാനിയ്ക്ക് ചെറിയ ചില മാറ്റങ്ങൾ ഉണെന്നും , പൂർണ്ണമനസ്സോടെ അവൾ നയനയെ സ്നേഹിക്കുന്ന സന്ദർഭം ഉടനെ വരുമെന്നും മുത്തശ്ശി ആദർശിനോട് പറയുന്നു . രണ്ടുപേരും നടക്കാൻ പോയിട്ടുണ്ടെന്ന് കേട്ടതോടെ എങ്കിൽ താനും ഒന്ന് ഗ്രൗണ്ട് വരെ പോയിട്ട് വരാമെന്ന് ആദർശ് മുത്തശ്ശിയോട് പറഞ്ഞു .

അങ്ങനെ ആദർശ് ഗ്രൗണ്ടിലെത്തി . ആദർശിനെ കണ്ടതും ഉടനെ സ്ഥലം കാലിയാക്കാനുള്ള ശ്രമം നടത്തുകയാണ് നയന . ആദർശ് അമ്മയെയും തന്നെയും ഒന്നിച്ച് ഇതുപോലെ കണ്ടാൽ കള്ളം പൊളിയില്ലേ. അതുകൊണ്ട് 'അമ്മ ഇവിടെ നടക്കുന്നതുപോലെ കാണിച്ചോളു, ഞാൻ പോകുന്നു എന്നും പറഞ്ഞ് നയന ഉടനെ അവിടെ നിന്ന് സ്ഥലം വിട്ടു. എന്നാൽ ആദർശ് ഇതൊന്നും അറിഞ്ഞതേയില്ല കേട്ടോ . അമ്മയെക്കണ്ടതും അവൻ നയനയെ ചോദിച്ചു. ഇങ്ങോട്ട് വന്നില്ലെന്ന് കള്ളം പറഞ്ഞ് ദേവയാനിയും തടി തപ്പി . അങ്ങനെ നടത്തമൊക്കെ കഴിഞ്ഞ് ആദർശ് ദേവയാനിയെ കൂട്ടി തിരിച്ച് വീട്ടിലേയ്ക്ക് പോകുമ്പോഴാണ് നയന വഴിയിൽ നടന്നുപോകുന്നത് കണ്ടത്. വണ്ടി നിർത്തി നയനയെയും കൂട്ടി ആദർശ് വീട്ടിലേയ്ക്ക് പോകാനൊരുങ്ങുന്നിടത്ത് വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്.