അജിത്തിനെയും വീഴ്ത്തി മോഹന്‍ലാൽ, ആദ്യ പാദത്തിൽ തോൽവി സമ്മതിച്ച് തമിഴ് സിനിമ, 'എമ്പുരാനി'ൽ കുതിച്ച് മോളിവുഡ്

കോളിവുഡിന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന ചിത്രമാണ് സൂപ്പര്‍താരം അജിത്ത് കുമാറിന്‍റെ വിടാമുയര്‍ച്ചി

mollywood beats tamil cinema in box office of 2025 first quarter with the help of mohanlal starrer empuraan

സിനിമകളുടെ ബോക്സ് ഓഫീസ് ജയപരാജയങ്ങള്‍ ഇന്ന് അതത് ഇന്‍ഡസ്ട്രികളില്‍ മാത്രമല്ല, മറ്റ് ഭാഷാ ചലച്ചിത്ര വ്യവസായങ്ങളിലും ചര്‍ച്ചയാവാറുണ്ട്. ബോക്സ് ഓഫീസ് കളക്ഷനുകള്‍ക്ക് മറ്റേത് കാലത്തേക്കാളും പ്രാധാന്യം വന്നു എന്ന് സാരം. ഇന്ത്യയിലെ വ്യത്യസ്ത ഭാഷാ സിനിമകളുടെ കളക്ഷന്‍ താരതമ്യവും ട്രാക്കര്‍മാര്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ ഈ വര്‍ഷം ഇതുവരെയുള്ള തമിഴ്, മലയാളം സിനിമകളുടെ കളക്ഷന്‍ സംബന്ധിച്ച ഒരു താരതമ്യം ശ്രദ്ധ നേടുകയാണ്. 

2025 ആദ്യ പാദത്തിലെ തമിഴ്, മലയാളം റിലീസുകള്‍ നോക്കിയാല്‍ ഏറ്റവും കളക്റ്റ് ചെയ്ത സിനിമ മലയാളത്തില്‍ നിന്നാണ്. മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍ ആണ് അത്. അഞ്ച് ദിവസം കൊണ്ട് 200 കോടി ക്ലബ്ബിലെത്തിയ ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് കളക്ഷന് അടുത്ത് എത്തിയിരിക്കുകയുമാണ്. അതേസമയം തമിഴ് സിനിമയില്‍ നിന്ന് ഈ വര്‍ഷം ഏറ്റവും കളക്ഷന്‍ വന്ന ചിത്രം പ്രദീപ് രംഗനാഥന്‍ നായകനായ ഡ്രാഗണ്‍ ആണ്. സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം 152 കോടിയാണ് ചിത്രത്തിന്‍റെ കളക്ഷന്‍. 

Latest Videos

ഇന്‍ഡസ്ട്രിക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന സൂപ്പര്‍താരം അജിത്ത് കുമാറിന്‍റെ വിടാമുയര്‍ച്ചിയുടെ ആഗോള ലൈഫ് ടൈം കളക്ഷന്‍ 138 കോടിയില്‍ അവസാനിച്ചു. മൂന്നാമത്തെ വലിയ കളക്ഷന്‍ വിശാല്‍ നായകനായ മദ ഗജ രാജയാണ്. 63 കോടിയാണ് ചിത്രം നേടിയത്. എന്നാല്‍ എമ്പുരാന്‍ ഒഴിവാക്കിയാല്‍ കളക്ഷനില്‍ മുന്നില്‍ തമിഴ് ചിത്രങ്ങള്‍ തന്നെയാണ്. മലയാളത്തില്‍ എമ്പുരാന് പിന്നാലെയുള്ള രേഖാചിത്രവും ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയും 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രങ്ങളാണ്.

2024 ന്‍റെ ആദ്യ പാദത്തിലും തമിഴ് സിനിമയെ അപേക്ഷിച്ച് മലയാള സിനിമകള്‍ കളക്ഷനില്‍ മുന്നിലായിരുന്നു. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ആയ മഞ്ഞുമ്മല്‍ ബോയ്‍സും പ്രേമലുവും ഭ്രമയുഗവുമൊക്കെ ഒരുമിച്ച് എത്തിയ സമയത്ത് തമിഴ് സിനിമ തുടര്‍ പരാജയങ്ങളിലായിരുന്നു. ഈ വര്‍ഷം അതിന് മാറ്റമുണ്ടെങ്കിലും ആദ്യ പാദത്തില്‍ ഏറ്റവും കളക്ഷന്‍ വന്ന സിനിമ മലയാളത്തില്‍ നിന്നാണെന്നത് ശ്രദ്ധേയമാണ്.

ALSO READ : യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കി 'റിയല്‍ കേരളാ സ്റ്റോറി'; ചിത്രീകരണം പൂര്‍ത്തിയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

vuukle one pixel image
click me!