Health Tips: രാവിലെയുള്ള അസിഡിറ്റി, ഗ്യാസ് എന്നിവയെ തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

രാവിലെയുള്ള അസിഡിറ്റി, ഗ്യാസ് എന്നിവയെ തടയാന്‍ പരീക്ഷിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 
 

home remedies to get relief from gas and acidity in the morning

നിങ്ങൾക്ക് പതിവായി രാവിലെ ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കിൽ, നിങ്ങളുടെ ഭക്ഷണക്രമത്തിലും ജീവിതരീതിയിലും ചെറിയ മാറ്റങ്ങൾ വരുത്തേണ്ടത് ഏറെ പ്രധാനമാണ്. രാവിലെയുള്ള അസിഡിറ്റി, ഗ്യാസ് എന്നിവയെ തടയാന്‍ പരീക്ഷിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. രാവിലെ ഇഞ്ചി ചായ കുടിക്കുക 

Latest Videos

അസിഡിറ്റിയും ഗ്യാസും ലഘൂകരിക്കാൻ രാവിലെ ഇഞ്ചി ചായ കുടിക്കുന്നത് നല്ലതാണ്. ഇഞ്ചിയിലെ ജിഞ്ചറോള്‍ ദഹനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. 

2. പെരുംജീരകം

രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു ടീസ്പൂൺ പെരുംജീരകം കഴിക്കുന്നത് അല്ലെങ്കിൽ പെരുംജീരകം ചായ കുടിക്കുന്നത് ഗ്യാസ് കെട്ടി വയറു വീർക്കുന്നതിനെ തടയാനും അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കും.

3. ജീരക വെള്ളം 

രാവിലെ വെറും വയറ്റില്‍  ജീരക വെള്ളം കുടിക്കുന്നതും ഗ്യാസ് കെട്ടി വയറു വീർക്കുന്നതിനെ തടയാനും അസിഡിറ്റി പ്രശ്നങ്ങളെ ഒഴിവാക്കാനും സഹായിക്കും. 

4. ചെറിയ ഭാഗങ്ങളായി ഭക്ഷണം കഴിക്കുക

ഒരുപാട് ഭക്ഷണം ഒരുമിച്ച് കഴിക്കുന്നത് ഒഴുവാക്കി ചെറിയ ഭാഗങ്ങളായി ഭക്ഷണം കഴിക്കുന്നത് ആസിഡ് റിഫ്ലക്സ് നിയന്ത്രിക്കാൻ സഹായിക്കും. 

5. ആരോഗ്യകരമായ കൊഴുപ്പുകൾ 

സംസ്കരിച്ചതും വറുത്തതുമായ ഭക്ഷണങ്ങൾ ഒഴിവാക്കി ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ നട്സും സീഡുകളും കഴിക്കുന്നത് അസിഡിറ്റി പ്രശ്നങ്ങളെ തടയാന്‍ സഹായിക്കും.    

6. നോൺ- സിട്രസ് പഴങ്ങൾ കഴിക്കുക

സിട്രസ് പഴങ്ങളായ ഓറഞ്ച്, ഗ്രേപ്ഫ്രൂട്ട് എന്നിവയിൽ ഉയർന്ന അളവിൽ ആസിഡ് അടങ്ങിയിട്ടുണ്ടാകും. ഇത് അസിഡിറ്റിക്ക് കാരണമാകും. അതിനാല്‍ ഇവയ്ക്ക് പകരം വാഴപ്പഴം, ആപ്പിൾ, തണ്ണിമത്തൻ എന്നിവ പോലുള്ള സിട്രസ് ഇതര ഓപ്ഷനുകള്‍ തെരഞ്ഞെടുക്കുക. ഇവയിലെ നാരുകൾ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. 

7. അസിഡിറ്റി ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക

ചിലരില്‍ ഉരുളക്കിഴങ്ങ്, ബീന്‍സ്, പാല്‍, കോഫി തുടങ്ങിയവ അസിഡിറ്റി ഉണ്ടാക്കാം. അതിനാല്‍ ഇത്തരം ഭക്ഷണങ്ങളെ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ശരീരഭാരം കൂട്ടണോ? എങ്കില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

vuukle one pixel image
click me!