'ആര് പറഞ്ഞു ഇന്ത്യ മാറിയെന്ന്'; മോപ്പഡിന് പിന്നിലെ കോഴിക്കൂട്ടില്‍ കുട്ടികളെയുമായി പോകുന്നയാളുടെ വീഡിയോ വൈറൽ

 കുട്ടികളെ തന്‍റെ മോപ്പഡിന് പുറകിലെ കോഴിക്കൂട്ടില്‍ അടച്ചിട്ട് കൊണ്ട് പോകുന്നയാളുടെ വീഡിയോ വൈറല്‍. 

Video of man carrying children in chicken coop behind moped goes viral

ന്‍റെ മോപ്പഡിന് പിന്നിലെ കോഴിക്കൂട്ടില്‍ രണ്ട് കുട്ടികളെ ഇരുത്തി തിരക്കേറിയ റോഡിലൂടെ പോകുന്നയാളുടെ വീഡിയോ സമൂഹ മാധ്യമങ്ങൾ കീടക്കി. തെലുങ്ക് റാപ്പർ തന്‍റെ എക്സിലൂടെ പങ്കുവച്ച വീഡിയോ ഇപ്പോൾ ഓൺലൈനിൽ വൈറലാണ്. റാപ്പർ റോൾ റിഡ റെക്കോർഡ് ചെയ്ത വീഡിയോയില്‍ മോപ്പഡിന് പിന്നിലെ കോഴിക്കൂട്ടില്‍ അള്ളിപ്പിടിച്ചിരിക്കുന്ന രണ്ട് ആണ്‍കുട്ടികളെ കാണാം. അതേസമയം വീഡിയോ ചിത്രീകരിച്ച കാര്‍. മോപ്പഡിനെ കടന്ന് പോകുമ്പോൾ വാഹനത്തിന്‍റെ മുന്നില്‍ ഒരു പെണ്‍കുട്ടിയിരിക്കുന്നതും കാണാം. വീഡിയോ കാഴ്ചക്കാരില്‍ സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചത്. 

കോഴിക്കൂട്ടിനുള്ളില്‍ വളരെ സ്വസ്ഥമായും സമാധാനത്തോടെയും ഇരിക്കുകയായിരുന്നു രണ്ട് കുട്ടികളും. അവരെ സംബന്ധിച്ച് അതൊരു പതിവ് യാത്രയാണെന്ന് തോന്നും. എന്നാല്‍, സമൂഹ മാധ്യമ കാഴ്ചക്കാര്‍ക്ക് അത്തരമൊരു കാഴ്ച ആദ്യമായിട്ടായിരുന്നു. തെലങ്കാനയിലെ നാഗോളിലെ ബന്ദ്‌ലഗുഡ പ്രദേശത്ത് നിന്നുള്ള വീഡിയോ ഇത്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ കുറിപ്പുകളെഴുതാനെത്തി.  "സന്തുഷ്ട കുടുംബം, നിങ്ങൾക്ക് ചിരിക്കാം, പക്ഷേ, അവർ യഥാർത്ഥത്തിൽ തങ്ങൾക്കുള്ളതിൽ സന്തുഷ്ടരാണ്, എല്ലാവരും ദയവായി വിധിക്കാന്‍ ശ്രമിക്കരുത്." ഒരു കാഴ്ചക്കാരെഴുതി. 

Latest Videos

Watch Video: ചൂടിനെ ചെറുക്കാൻ ക്ലാസ് മുറികളില്‍ ചാണകം തേച്ച പ്രിന്‍സിപ്പാളിന്‍റെ മുറിയിൽ ചാണകം എറിഞ്ഞ് വിദ്യാര്‍ത്ഥികൾ

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Roll Rida (@rollrida)

Watch Video:  4 സെക്കന്‍റില്‍ 7 അടി?; ഫാസ്റ്റ് ടാഗില്‍ കാശില്ലാത്തതിന് ടോൾ ബൂത്ത് ജീവനക്കാരനെ അടിച്ച് യുവതി, വീഡിയോ വൈറല്‍

നിരവധി പേര്‍ ഇന്ത്യ തുടക്കക്കാര്‍ക്ക് വേണ്ടിയല്ലെന്നായിരുന്നു കുറിച്ചത്. അതേസമയം വീഡിയോ രാജ്യത്തെ അവസ്ഥയെയാണ് കാണിക്കുന്നതെന്നും തന്‍റെ കുട്ടികളെ കൊണ്ട് പോകാന്‍ ഒരു സാധാരണക്കാരന് ഇത്തരം മാർഗ്ഗങ്ങൾ തന്നെയാണ് ആശ്രയമെന്നും കുറിച്ചവര്‍ ഇന്ത്യ വികസിക്കുകയാണെന്ന് ആര് പറഞ്ഞെന്ന് ചോദിച്ച് കൊണ്ട് രംഗത്തെത്തി. അതേസമയം ചിലര്‍ പരിസാഹവുമായി രംഗത്തെത്തി. വേനല്‍ക്കാലത്തെ സുരക്ഷിതത്വം എന്ന് കുറിച്ചവരുമുണ്ടായിരുന്നു.  ഇത് ഇന്ത്യയിൽ മാത്രമേ സംഭവിക്കൂവെന്ന് മറ്റ് ചിലര്‍ അഭിപ്രായപ്പെട്ടു. ഇത്തരം അടച്ചിട്ട കൂടുകളില്‍ കുട്ടികളെ പിന്നിലിരുത്തി കൊണ്ട് പോകുന്നത് അപകടകരമാണെന്നും എന്തെങ്കിലും സംഭവിച്ചാല്‍ ആര് ഉത്തരം പറയുമെന്നും ചിലര്‍ ചോദിച്ചു. 

Read More:  ടോയ്‍ലറ്റ് പേപ്പറിൽ രാജിക്കത്ത്; ജീവനക്കാരന്‍റെ കാരണം പങ്കുവച്ച് കമ്പനി ഡയറക്ടർ, കുറിപ്പ് വൈറല്‍

vuukle one pixel image
click me!