ഇന്ത്യയിലെ 'അവസാന' റെയിൽവേ സ്റ്റേഷൻ; ഒരുകാലത്ത് മഹാത്മജിയും സുഭാഷ് ചന്ദ്രബോസും അടക്കം യാത്രക്കാർ!

കൊല്‍ക്കത്തയില്‍ നിന്നും ധാക്കയിലേക്കാണ് റെയില്‍വേ ട്രാക്ക് പണിതത്. എന്നാല്‍ ഇന്ത്യ സ്വതന്ത്ര്യമായപ്പോൾ.  ബ്രീട്ടീഷുകാര്‍ വരച്ച അതിര്‍ത്തിയില്‍ ബംഗ്ലാദേശിനോട് ചേര്‍ന്ന് നില്‍ക്കുന്ന റെയില്‍വേ സ്റ്റേഷന്‍ ഇന്ത്യയിലെ അവസാനത്തെ റെയില്‍വേ സ്റ്റേഷന്‍ എന്ന ഖ്യാതി നേടി.                 

Singhabad is geographically the last railway station in India


ലോകത്തിലെ നാലാമത്തെ വലിയ റെയിൽവേ സംവിധാനമാണ് ഇന്ത്യയുടേത്. ഏകദേശം 68,000 കിലോമീറ്റർ ദൈർഘ്യമുള്ള 8,000-ത്തിലധികം റെയിൽവേ സ്റ്റേഷനുകളും ട്രെയിനുകളുമുള്ള ഇന്ത്യൻ റെയിൽവേ, രാജ്യം മുഴുവൻ വ്യാപിച്ച് കിടക്കുന്നു. എന്നാൽ, ചില പ്രത്യേകതകൾ കൊണ്ട് വേറിട്ട് നിൽക്കുന്ന ഒരു റെയിൽവേ സ്റ്റേഷനുണ്ട്. അത് ഇന്ത്യയിലെ അവസാനത്തെ റെയിൽവേ സ്റ്റേഷനാണ്. മഹാത്മാഗാന്ധിയും സുഭാഷ് ചന്ദ്രബോസും യാത്ര ചെയ്തിട്ടുള്ള ആ റെയിൽവേ സ്റ്റേഷൻ ഏതാണ് അറിയാമോ?

ഇന്ത്യ - ബംഗ്ലാദേശ് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സിംഗാബാദാണ് ഭൂമിശാസ്ത്രപരമായി ഇന്ത്യയിലെ അവസാനത്തെ റെയിൽവേ സ്റ്റേഷൻ. പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിലെ ഹബീബ്പൂർ പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ സ്റ്റേഷൻ കടന്ന് പോകുന്ന ട്രെയിന്‍ നേരെ ബംഗ്ലാദേശിലേക്ക് പ്രവേശിക്കുന്നു. ബ്രിട്ടീഷ് കാലഘട്ടത്തിൽ സ്ഥാപിതമായ ഈ സ്റ്റേഷൻ കൊൽക്കത്തയ്ക്കും ബംഗ്ലാദേശിന്‍റെ തലസ്ഥാനമായ ധാക്കയ്ക്കും ഇടയിലുള്ള ഒരു ഗതാഗത മാർഗമായാണ് പ്രവർത്തിച്ചിരുന്നത്. ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയിൽ ചരക്ക് തീവണ്ടികൾ സഞ്ചരിച്ചിരുന്നതും ഈ റെയിൽവേ സ്റ്റേഷൻ വഴിയായിരുന്നു. പരിമിതമായ യാത്രാ സേവനങ്ങൾ മാത്രം ഉണ്ടായിരുന്ന ആ കാലത്ത് സ്വാതന്ത്ര്യത്തിന് മുമ്പ്, മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ പ്രമുഖ വ്യക്തികൾ ഇന്നത്തെ ബംഗ്ലാദേശിലേക്ക് യാത്ര ചെയ്യാൻ ഈ പാത ഉപയോഗിച്ചിരുന്നു. ഒടുവിൽ സ്റ്റേഷനിൽ യാത്രക്കാർ ഇല്ലാതായതോടെ  ഈ പാത ചരക്ക് ഗതാഗതത്തിന് മാത്രമായി മാറി ഒതുങ്ങി.

Latest Videos

Watch Video:  ചൂടിനെ ചെറുക്കാൻ ക്ലാസ് മുറികളില്‍ ചാണകം തേച്ച പ്രിന്‍സിപ്പാളിന്‍റെ മുറിയിൽ ചാണകം എറിഞ്ഞ് വിദ്യാര്‍ത്ഥികൾ

ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് കടക്കുമ്പോഴുള്ള ആദ്യത്തെ റെയില്‍വേ സ്റ്റേഷനാണിത്. അതിനാല്‍ സ്റ്റേഷന്‍റെ പേരെഴുതിയ ബോര്‍‌ഡില്‍ ഇന്ത്യയിലെ ആദ്യ റെയില്‍വേ സ്റ്റേഷന്‍ എന്ന് എഴുതിയിരിക്കുന്നത് കാണാം.  1971-ൽ ബംഗ്ലാദേശ് രൂപീകൃതമായതിന് ശേഷം, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിൽ സിംഗാബാദ് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 1978 -ൽ, ഈ വഴിയിലൂടെ ചരക്ക് നീക്കത്തിന് ഔദ്യോഗികമായി അനുമതി നൽകുന്നതിനുള്ള ഒരു കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. നേപ്പാളിലേക്കും തിരിച്ചും ചരക്ക് ട്രെയിനുകൾ അനുവദിക്കുന്നതിനായി 2011 -ൽ ഈ കരാർ കൂടുതൽ ഭേദഗതി ചെയ്തു, ഇത് പ്രാദേശിക വ്യാപാരത്തിൽ സിംഗാബാദിന്‍റെ  പ്രാധാന്യം വർദ്ധിപ്പിച്ചു. ബ്രിട്ടീഷ് കാലഘട്ടത്തിൽ, തിരക്കേറിയ ഒരു സ്റ്റേഷനായിരുന്നു സിംഗാബാദ്, എന്നാൽ ഇന്ന് അത് ഏതാണ്ട് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. പ്ലാറ്റ്‌ഫോമുകൾ ശൂന്യവും തുരുമ്പെടുത്തതുമാണ്, ടിക്കറ്റ് കൗണ്ടറുകൾ ജീർണാവസ്ഥയിലാണ്. പാസഞ്ചർ സർവീസുകൾ നിലച്ചതോടെ, സ്റ്റേഷൻ പരിപാലിക്കാൻ കുറച്ച് ജീവനക്കാർ മാത്രമേ അവശേഷിക്കുന്നുള്ളൂ.

Watch Video: 'ആര് പറഞ്ഞു ഇന്ത്യ മാറിയെന്ന്'; മോപ്പഡിന് പിന്നിലെ കോഴിക്കൂട്ടില്‍ കുട്ടികളെയുമായി പോകുന്നയാളുടെ വീഡിയോ വൈറൽ

vuukle one pixel image
click me!