'ഇത് വെറും ഓട്ടോയല്ല, എമിറേറ്റ്സ് ഫ്ലൈറ്റ് തന്നെയാണ്' എന്നാണ് വീഡിയോ പങ്കുവച്ചയാളും വീഡിയോ കണ്ടവരും എല്ലാം പറയുന്നത്.
ഓട്ടോറിക്ഷാ ഡ്രൈവർമാർ വേറെ ലെവലാണ് എന്ന് പറയാറുണ്ട്. സംശയമുണ്ടെങ്കിൽ മിക്ക ഓട്ടോകളുടെയും പേരുകളും അതിലെഴുതി വച്ചിരിക്കുന്ന കുഞ്ഞുകുറിപ്പുകളോ ഒക്കെ വായിച്ചാൽ മതിയാവും. ഇഷ്ടം പോലെ ഓട്ടോകൾ അതുപോലെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അങ്ങനെ ഒരു ഓട്ടോയാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.
ഈ ഓട്ടോ ശ്രദ്ധിക്കപ്പെടുന്നത് അതിന്റെ അകത്തൊരുക്കിയിരിക്കുന്ന സൗകര്യങ്ങൾ കൊണ്ടാണ്. സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ഈ ഓട്ടോയിൽ ഫ്രീ വൈ ഫൈ മുതൽ അനേകം സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നതാണ് കാണാൻ സാധിക്കുന്നത്. അതിനകത്ത് വിവിധ ടാബ്‍ലെറ്റുകളും അതുപോലെ മാഗസിനുകളും എല്ലാം തന്നെ ഒരുക്കി വച്ചിരിക്കുന്നതായും കാണാം.
വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് ‘AVIATION NEWS’ എന്ന അക്കൗണ്ടിൽ നിന്നാണ്. 'എമിറേറ്റ്സ് എയർലൈൻസിനുള്ള പണം ഉണ്ടാവില്ലായിരിക്കാം, പക്ഷേ ഇത് നിങ്ങൾക്ക് താങ്ങാൻ കഴിയും' എന്നാണ് വീഡിയോയുടെ കാപ്ഷനിൽ പറഞ്ഞിരിക്കുന്നത്.
വീഡിയോയിൽ ഓട്ടോയുടെ അകത്ത് നിന്നുള്ള കാഴ്ചകളാണ് കാണുന്നത്. അതിൽ ഫ്രീ വൈഫൈ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത് കാണാം. ഒരു പ്രീമിയം യാത്രാ അനുഭവം തന്നെയാണ് ഈ ഓട്ടോ ഒരു യാത്രക്കാരന് സമ്മാനിക്കുക എന്നാണ് വീഡിയോയിൽ നിന്നും മനസിലാവുന്നത്.
'ഇത് വെറും ഓട്ടോയല്ല, എമിറേറ്റ്സ് ഫ്ലൈറ്റ് തന്നെയാണ്' എന്നാണ് വീഡിയോ പങ്കുവച്ചയാളും വീഡിയോ കണ്ടവരും എല്ലാം പറയുന്നത്. അനേകങ്ങളാണ് വീഡിയോയ്ക്ക് രസകരമായ കമന്റുകൾ നൽകിയിരിക്കുന്നത്. ഒരാൾ പറഞ്ഞിരിക്കുന്നത്, 'ഈ ഓട്ടോയുടെ ഉടമ ഭാവിയിൽ ഒരു വിമാനത്തിന്റെ ഉടമയാകാൻ ആഗ്രഹിക്കുന്നുണ്ടാകും' എന്നാണ്. 'നിങ്ങൾക്കൊരു ക്ര്യൂ അംഗത്തെ വേണമെങ്കിൽ ഞാൻ ചേരാൻ ആഗ്രഹിക്കുന്നു' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
തന്നെ 'ചൈനീസ്' എന്നും 'മോമോ' എന്നും വിളിച്ചു, വംശീയമായി അധിക്ഷേപിച്ചു, വീഡിയോ പങ്കുവെച്ച് യുവതി