എകെ വരാറ്, വഴി വിട്: അജിത്തിന്‍റെ വിളയാട്ടം, 'ഗുഡ് ബാഡ് അഗ്ലി' ട്രെയിലര്‍

അജിത് നായകനായി എത്തുന്ന ഗുഡ് ബാഡ് അഗ്ലിയുടെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഏപ്രിൽ 10ന് തിയേറ്ററുകളിൽ എത്തും.


ചെന്നൈ: അജിത്ത് കുമാറിനെ നായകനാക്കി അധിക് രവിചന്ദ്രന്‍  സംവിധാനം ചെയ്യുന്ന ഗുഡ് ബാഡ് അഗ്ലിയുടെ ട്രെയിലര്‍ പുറത്തുവിട്ടു. മാസ് ആക്ഷന്‍ പടമാണ് ഒരുങ്ങുന്നത് എന്ന എല്ലാ സൂചനയും നല്‍കുന്ന ചിത്രം. അജിത്ത് ആരാധകര്‍ക്ക് ഒരു ആഘോഷമാകും എന്നാണ് ട്രെയിലര്‍ പറയുന്നത്. ഗുഡ് ബാഡ് അഗ്ലി ഏപ്രില്‍ 10നാണ് തിയറ്ററുകളിൽ എത്തുക. 

അജിത്തിന്‍റെ കരിയറിലെ വന്‍ ഹിറ്റുകളുടെ റഫറന്‍സുകള്‍ നിറഞ്ഞ ട്രെയിലര്‍ ഇതിനകം തന്നെ ട്രെന്‍റിംഗായി മാറിയിട്ടുണ്ട്. പുഷ്പ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും ടീ സീരിസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.  

Latest Videos

നേരത്തെ ഗുഡ് ബാഡ് അഗ്ലിയുടേതെന്ന തരത്തില്‍ പ്രചരിക്കുന്ന ഒരു കഥാസാരം സോഷ്യല്‍ വലിയ ചര്‍ച്ചയാണ് സൃഷ്ടിച്ചിരുന്നു. 'കുടുംബത്തിനൊപ്പം സമൂഹത്തില്‍ സമാധാനമായി ജീവിക്കാന്‍ ഭയരഹിതനായ ഒരു അധോലോക നേതാവ് ശ്രമിക്കുകയാണ്. അതിനായി ഹിംസയുടെ വഴിയില്‍ നിന്ന് മാറിനടക്കാന്‍ അദ്ദേഹം ശ്രമിക്കുന്നു. 

എന്നാല്‍ ഇരുണ്ട ഭൂതകാലം അയാളെ പിന്തുടരുക തന്നെ ചെയ്യുന്നു. അതിനെ എതിരിട്ട് മറികടക്കുകയാണ് അയാള്‍. പ്രതികാരത്തിന്‍റെയും കൂറിന്‍റെയും അധികാരത്തിന്‍റെ വിലയുടെയുമൊക്കെ ഒരു കഥയാണ് ഇത്'- ഇങ്ങനെയാണ് ചിത്രത്തിന്‍റെ കഥാസാരം എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 

അതേ സമയം മൂവി ക്രോയുടെ റിപ്പോര്‍ട്ട് പ്രകാരം ചിത്രത്തിന്‍റെ റണ്‍ ടൈം 138 മിനിറ്റ് ആണ്. അതായത് രണ്ട് മണിക്കൂറും 18 മിനിറ്റും. സെന്‍സറിംഗിന് മുന്‍പുള്ള റണ്‍ ടൈം ആണ് ഇത്. 

അജിത്തിന് ചിത്രത്തില്‍ പ്രധാന വില്ലനായി എത്തുന്നത് അര്‍ജുന്‍ ദാസാണ് എന്നാണ് വിവരം, തെലുങ്ക് താരം സുനില്‍, ഷൈന്‍ ടോം ചാക്കോ, പ്രസന്ന, ജാക്കി ഷെറോഫ്, പ്രഭു, യോഗി ബാബു, തൃഷ, പ്രിയ വാര്യര്‍, സിമ്രാന്‍ എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അഭിനന്ദന്‍ രാമാനുജനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ജിവി പ്രകാശാണ് സംഗീതം. വിജയ് വേലുകുട്ടിയാണ് എഡിറ്റര്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ ജിഎം ശേഖറാണ്. 

'ഇവര് തമ്മില്‍ ബന്ധമുണ്ടല്ലെ': പുതിയ 'ആന്‍റണിയും', ആന്‍റണിയുടെ റോളും തമ്മിലുള്ള ബന്ധം പറഞ്ഞ് സോഷ്യല്‍ മീഡിയ

തമിഴ് സിനിമയും പെട്ടിരിക്കുന്നു : മൂന്ന് മാസത്തില്‍ 64 പടം ഇറങ്ങി, വിജയിച്ച പടം വെറും 4 !

click me!