'അതെ, സുനിത ഇന്ത്യയിൽ വരും, ബാക്കി കാര്യങ്ങൾ പിന്നീട് തീരുമാനിക്കും'; സ്ഥിരീകരണവുമായി കുടുംബം

സുനിത വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക് പോകുമോ അതോ ചൊവ്വയിൽ ഇറങ്ങുന്ന ആദ്യ വ്യക്തിയാകുമോ എന്ന ചോദ്യത്തിന്, അത് അവരുടെ ഇഷ്ടമാണെന്നും ഫാൽ​ഗുനി വ്യക്തമാക്കി.

Sunita will come to India, the rest will be decided later Family confirms

ദില്ലി: ഒമ്പത് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തിയ ഇന്ത്യൻ വംശജയായ നാസ ബഹിരാകാശയാത്രിക  സുനിത വില്യംസ് ഇന്ത്യ സന്ദർശിക്കുമെന്ന് കുടുംബം. സുനിത സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിയതിൽ അതിയായി സന്തോഷിക്കുന്നുവെന്നും അവിശ്വസനീയമായിരുന്ന നിമിഷമായിരുന്നെന്നും സഹോദര ഭാര്യ ഫാൽഗുനി പാണ്ഡ്യ എന്‍ഡിടിവിയോട് പറഞ്ഞു. സുനിത  വില്യംസ് ഉടൻ ഇന്ത്യ സന്ദർശിക്കുമെന്നും അവർ വ്യക്തമാക്കി. തീയതി നിശ്ചയിച്ചിട്ടില്ല. പക്ഷേ അവൾ തീർച്ചയായും ഉടൻ ഇന്ത്യയിലേക്ക് വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ വർഷം യാത്രയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.

ഇന്ത്യ സുനിതയുടെ പിതാവിന്റെ നാടാണെന്നും ആ രാജ്യവുമായി വളരെ ബന്ധമുണ്ട്. ഇന്ത്യയിൽ നിന്നും ഇന്ത്യക്കാരിൽ നിന്നും അവർക്ക് സ്നേഹം ലഭിക്കുന്നു. അവർ ഇന്ത്യയിലേക്ക് വരുമെന്ന് അറിയാം. ബാക്കി കാര്യങ്ങൾ വഴിയേ തീരുമാനിക്കും. കുടുംബത്തോടൊപ്പം ഒരുമിച്ച് അവധിക്കാലം ആഘോഷിക്കാൻ പദ്ധതിയിടുന്നുവെന്നും അവർ പറഞ്ഞു. 

Latest Videos

Read More... 'സുനിത വില്യംസ് നമ്മുടെ അഭിമാനപുത്രി, ഇന്ത്യയിലേക്ക് വരിക, ആശംസകള്‍'; ഹൃദയസ്പര്‍ശിയായ കത്തില്‍ നരേന്ദ്ര മോദി

സുനിത വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക് പോകുമോ അതോ ചൊവ്വയിൽ ഇറങ്ങുന്ന ആദ്യ വ്യക്തിയാകുമോ എന്ന ചോദ്യത്തിന്, അത് അവരുടെ ഇഷ്ടമാണെന്നും ഫാൽ​ഗുനി വ്യക്തമാക്കി. സുനിതയുടെ ജന്മദിനത്തിന് ഇന്ത്യൻ മധുരപലഹാരമായ കാജു കട്‌ലി അവർക്ക് അയച്ചിരുന്നു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാ കുംഭമേളയിൽ പങ്കെടുക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ സുനിത തന്നോട് ചിത്രങ്ങൾ ആവശ്യപ്പെട്ടുവെന്നും ഫാൽ​ഗുനി പറഞ്ഞു.   

 

Splashdown of Dragon confirmed – welcome back to Earth, Nick, Suni, Butch, and Aleks! pic.twitter.com/M4RZ6UYsQ2

— SpaceX (@SpaceX)
click me!