ടൈറ്റൻ ആദ്യ അന്താരാഷ്ട്ര ബഹു ബ്രാൻഡ് ലൈഫ്സ്റ്റൈൽ സ്റ്റോർ ഷാർജ റോളയിൽ

തനിഷ്ക് ജ്വല്ലറി, ടൈറ്റൻ വാച്ചസ്, ടൈറ്റൻ ഐ പ്ലസ് എന്നിവ ഒരൊറ്റ കുടക്കീഴിൽ

titan first international multi brand lifestyle store rolla

ആദ്യത്തെ അന്താരാഷ്ട്ര ബഹു ബ്രാൻഡ് ലൈഫ് സ്റ്റൈൽ ഡെസ്റ്റിനേഷൻ സ്റ്റോറുമായി ടൈറ്റൻ.  ടാറ്റാ ഗ്രൂപ്പിന് കീഴിൽ പ്രീമിയർ ഫാഷൻ ആക്സസറീസ് രംഗത്ത് ഇന്ത്യയിലെ മുൻനിര നിർമാതാക്കളും ബ്രാൻഡും ആയ  ടൈറ്റൻ ഷാർജ റോള സ്ക്വയറിൽ ആണ് പുതിയ ബഹു ബ്രാൻഡ് സ്റ്റോർ തുറന്നിരിക്കുന്നത്.

ടാറ്റാ ഗ്രൂപ്പിൻ്റെ വമ്പൻ ബ്രാൻഡുകളായ തനിഷ്ക് ജ്വല്ലറി, ടൈറ്റൻ വാച്ചസ്, ടൈറ്റൻ ഐ പ്ലസ് എന്നിവയാണ് ഒരൊറ്റ കുടക്കീഴിൽ അണിനിരക്കുന്നത്. ഷാർജയിലെ തന്നെ ഏറ്റവും തിരക്കേറിയ വിപണന കേന്ദ്രമായ റോളയിൽ അൽ ദാന ടവറിൽ രണ്ട് നിലകളിലായി 5000 ചതുരശ്ര അടിയിലാണ് ഈ റീട്ടെയിൽ സ്റ്റോർ ഒരുക്കിയത്.

Latest Videos

തനിഷ്കിൻ്റെ മനോഹരമായ ആഭരണങ്ങളും പ്രീമിയം നിലവാരത്തിലുള്ള ടൈറ്റൻ വാച്ചുകളും ടൈറ്റൻ ഐ പ്ലസിൻ്റെ വിശ്വാസ്യത ഉറപ്പുനൽകുന്ന കണ്ണടകളും അനുബന്ധ ഉൽപന്നങ്ങളും സ്റ്റോറിൽ ലഭ്യമാകും.

സ്റ്റോറിൻ്റെ ഉൽഘടനത്തോട് അനുബന്ധിച്ച് മൂന്ന് ബ്രാൻഡിൻ്റെ ഉൽപന്നങ്ങൾക്കും ആകർഷകമായ ഓഫറുകൾ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. തനിഷ്ക് ഉപഭോക്താക്കൾക്ക് ഓരോ പർചേസിനും സ്വർണ നാണയം  സമ്മാനമായി ലഭിക്കാൻ അവസരം ഉണ്ട്. ടൈറ്റൻ വാച്ചുകൾക്ക്  'ഹാഫ് ബാക്ക്' പ്രമോഷൻ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പ്രകാരം, ആദ്യം വാങ്ങുന്ന വാച്ചിൻ്റെ പകുതി വിലയ്ക്ക് തുല്യമായ തുക, ഇതേ ട്രാൻസാക്ഷനിൽ തന്നെ വാങ്ങുന്ന രണ്ടാമത്തെ വാച്ചിന് ഡിസ്കൗണ്ട് ആയി ലഭിക്കും. ടൈറ്റൻ ഐ പ്ലസ് ഉപഭോക്താക്കൾക്ക് 25 ശതമാനം വിലക്കിഴിവ്  ലഭിക്കും.

' ഗ്ലോബൽ റീട്ടെയിൽ രംഗത്തെ ഇത്തരത്തിലുള്ള ആദ്യ അനുഭവം ആണ് പുതിയ സ്റ്റോർ എന്നും ടൈറ്റന്റെ മികവിനുള്ള തെളിവ് ആണിതെന്നും കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ (ഇൻ്റർനാഷണൽ ബിസിനസ്) കുരുവിള മാർക്കോസ് പറഞ്ഞു.

' ഇതിനുമുമ്പ് ഈ മൂന്നു പ്രമുഖ ബ്രാൻഡുകളും ഒരു കുടക്കീഴിൽ വന്നിട്ടില്ല. ഇത്തരമൊരു ആശയം ഷാർജയുടെ ഹൃദയ ഭാഗത്ത് പ്രാവർത്തികമാക്കാനായത് അഭിമാനകരമാണ്. ടൈറ്റന്റെ യുഎഇ യിലെ  വികസന തന്ത്രങ്ങളിൽ സുപ്രധാന ചുവടുവെപ്പ് ആണ് റോള സ്റ്റോർ. ഭാവിയിലെ വികസന പദ്ധതികൾക്കുള്ള അടിത്തറ കൂടിയാണിത്'.

ടൈറ്റന്റെ പ്രഥമ മൾടി ബ്രാൻഡ് ലൈഫ് സ്റ്റൈൽ ഡെസ്റ്റിനേഷൻ സ്റ്റോറിലൂടെ ഞങ്ങളുടെ പ്രമുഖ ഐ വെയർ കളക്ഷനെ ഇത്രയും ഊർജ്ജസ്വലമായ ഒരു റീട്ടെയിൽ വിപണന അന്തരീക്ഷവുമായി സമന്വയിപ്പിക്കാൻ സാധിക്കുന്നതായി ടൈറ്റൻ കമ്പനി ഐ കെയർ വിഭാഗം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ രാഘവൻ എൻ.എസ് പറഞ്ഞു. 

'തനിഷ്ക്, ടൈറ്റൻ വാച്ചസ് എന്നിവയ്ക്കൊപ്പം ടൈറ്റൻ ഐ പ്ലസ് കൂടി എത്തുന്നതോടെ, ഉപഭോക്താക്കൾക്ക് ഞങ്ങളുടെ മറ്റു ലൈഫ്സ്റ്റൈൽ ഉൽപന്നങ്ങൾക്കൊപ്പം മികച്ച കണ്ണടകൾ കൂടി തിരഞ്ഞെടുക്കാനാകും. ബ്രാൻഡുകൾ എളുപ്പം ഉപഭോക്തക്കളിലേക്ക് എത്തിക്കാനുള്ള ഒരു മാർഗം കൂടി ആണിത്. 

സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും ഉള്ളതും യൂണിസെക്സ് ആയി ഉപയോഗിക്കാൻ പറ്റുന്നതും ആയ ഡോക്ടർമാർ നിർദ്ദേശികുന്ന കണ്ണടകളും ഏറ്റവും പുതിയ ഫാഷനിൽ ഉള്ള സൺ ഗ്ലാസുകളും സ്റ്റോറിൽ ലഭ്യമാകും' - അദ്ദേഹം പറഞ്ഞു. 

സ്വർണ്ണം, വജ്രം, മുത്ത് ആഭരണങ്ങളുടെ മനോഹരമായ കളക്ഷനുമായാണ് തനിഷ്ക് ജ്വല്ലറി റോളയിലെ സ്റ്റോറിൽ പ്രവർത്തനം ആരംഭിക്കുന്നത്. നിത്യോപയോഗ ആഭരണങ്ങൾ മുതൽ, വിവാഹആഭരണ കളക്ഷനുകൾ വരെ വൈവിധ്യമാർന്ന ശേഖരം ഉണ്ട്. മുന്നൂറിൽ അധികം മുൻനിര വാച്ചുകളുടെ ശേഖരം ആണ് ടൈറ്റൻ വാച്ചസ് അവതരിപ്പിക്കുന്നത്.

സ്ത്രീകൾക്കായുള്ള രാഗ കലക്ഷൻസ്, സ്ലീക്, മിനിമലിസ്റ്റിക് ആയ എഡ്ജ് സീരീസ്, 18 കാരറ്റ് സോളിഡ് സ്വർണ്ണത്തിൽ തീർത്ത നെബുല വാച്ചുകൾ എന്നിവ സവിശേഷതകൾ ആണ്.

ആയിരത്തിൽ അധികം മോഡലുകളിൽ ഉള്ള ഫ്രെയിമുകളും  പ്രമുഖ അന്താരാഷ്ട്ര ബ്രാണ്ടുകളായ റേയ്ബൻ, പ്രാഡ, സിലിയൂട്ട്, ഗസ്സ്, എംപൊറിയോ അർമാനി, ബർബ്ബെറി മോൺട്ബ്ലാങ്ക് തുടങ്ങിയവയുടെ സൺ ഗ്ലാസുകളും ലഭ്യമാണ്.

 

vuukle one pixel image
click me!