റിയാദിലെ താമസസ്ഥലത്ത് മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Published : Apr 25, 2025, 04:50 PM IST
റിയാദിലെ താമസസ്ഥലത്ത് മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Synopsis

ആറര വർഷത്തിലധികമായി റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 

റിയാദ്: കഴിഞ്ഞയാഴ്ച റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ച കണ്ണൂർ കുറ്റൂർ നെല്ലിയാട് സ്വദേശി പുതിയേടത്ത്‌ വീട്ടിൽ അജിത് കുമാറിന്‍റെ (43) മൃതദേഹം നാട്ടിലെത്തിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് കൊണ്ടുപോയത്. ആറര വർഷത്തിലധികമായി റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 

പിതാവ്: തമ്പാൻ, മാതാവ്: രുഗ്മിണി (പരേത), ഭാര്യ: വിജിന. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ശറഫുദ്ധീൻ തേഞ്ഞിപ്പലം, അബ്ദുറഹ്‌മാൻ ചെലേമ്പ്ര എന്നിവരുടെ നേതൃത്വത്തിലാണ് പൂർത്തീകരിച്ചത്.

read more: രാജ്യം വിട്ടില്ലെങ്കിൽ തടവും പിഴയും, ഉംറ, വിസിറ്റ് വിസ കാലാവധി കഴിയാൻ കാത്തിരിക്കേണ്ടെന്ന് സൗദി അറേബ്യ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നേരത്തെ സീൽ ചെയ്ത് പോയ കുപ്പിവെള്ള നിർമ്മാണ പ്ലാന്റ് രാത്രിയിൽ വീണ്ടും പ്രവർത്തിപ്പിച്ചു; നടപടിയെടുത്ത് കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി
പരീക്ഷാക്കാലം കഴിഞ്ഞതിന്റെ ആഘോഷം, ആഡംബര കാറുകളിൽ മലയാളി വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം; നിയമലംഘകരെ നാടുകടത്താൻ തീരുമാനം