ഇന്ത്യക്കാരുൾപ്പടെ നാല് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കായി സൗദിയിൽ ഇനി ‘ആഘോഷ മേള’

ഇന്ത്യ, സുഡാൻ, ഫിലിപ്പീൻസ്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവര്‍ക്കായി സൗദിയില്‍ ആഘോഷ മേള സംഘടിപ്പിക്കുന്നു. 

saudi arabia conducts celebration for expatriates from four countries including india

റിയാദ്: ഇന്ത്യ ഉൾപ്പടെ നാല് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കായി സൗദി പൊതുവിനോദ അതോറിറ്റി ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷ മേള സംഘടിപ്പിക്കുന്നു. ‘പാസ്പോർട്ട് ടു ദി വേൾഡ്’ എന്ന ശീർഷകത്തിൽ ഒരുക്കുന്ന പരിപാടി സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിലും പടിഞ്ഞാറൻ പ്രവിശ്യയിലെ ജിദ്ദയിലുമായി അരങ്ങേറും. ഇതിനുള്ള ഒരുക്കം പുരോഗമിക്കുന്നതായി അതോറിറ്റി അറിയിച്ചു.

ഇന്ത്യ, സുഡാൻ, ഫിലിപ്പീൻസ്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അവരുടെ സ്വത്വത്തോട് ചേർന്ന് തനത് ആഘോഷങ്ങളിൽ അഭിരമിക്കാനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം. കലാപരിപാടികൾ, പാചകമേള, പരമ്പരാഗത കരകൗശലവസ്തുക്കളുടെ പ്രദർശനമേള, സർഗാത്മക ശിൽപശാലകൾ എന്നിവയിലൂടെ സാംസ്കാരിക വൈവിധ്യങ്ങളുടെ ഹൃദ്യമായ അനുഭവങ്ങൾ സന്ദർശകർക്ക് പകർന്നുനൽകുകയാണ് ലക്ഷ്യം.

Latest Videos

Read Also -  റേഡിയേറ്ററിലെ വെള്ളം കുടിച്ചും പച്ചില തിന്നും കഴിഞ്ഞു, പൊള്ളുന്ന മരുഭൂമിയിൽ കുടുംബം കുടുങ്ങി, ഒടുവിൽ രക്ഷിച്ചു

മേളയുടെ തുടക്കം അൽ ഖോബാറിലാണ്. ഏപ്രിൽ മാസത്തിലുടനീളം ഓരോ രാജ്യക്കാർക്കും നാല് ദിവസം വീതം അനുവദിക്കും. ഈ മാസം 16 (ബുധനാഴ്ച) മുതൽ 12 (ശനിയാഴ്ച) വരെ സുഡാനി സമൂഹത്തിെൻറ ആഘോഷമാണ്. ഏപ്രിൽ 16 മുതൽ 19 വരെ ഇന്ത്യാക്കാരുടെയും ഏപ്രിൽ 23 മുതൽ 26 വരെ ഫിലിപ്പിനോ സമൂഹത്തിെൻറയും ഏപ്രിൽ 30 മുതൽ മെയ് മൂന്ന് വരെ ബംഗ്ലാദേശ് പൗരന്മാരുടെയുമായിരിക്കും ആഘോഷം.
ശേഷമുള്ള പരിപാടി ജിദ്ദയിലാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!