കുവൈത്തിൽ അപ്പാർട്ട്മെന്‍റിൽ തീപിടിത്തം, രണ്ട് പേർക്ക് പരിക്ക്

തീപിടിത്തത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. 

fire breaks out in an apartment in kuwait and two injured

കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലിയിലെ ഒരു അപ്പാർട്ട്മെന്റിൽ തീപിടിത്തം. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഹവല്ലി, സാൽമിയ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി. 

തീ അണയ്ക്കാനും നിയന്ത്രണവിധേയമാക്കാനും ടീമുകൾ വേഗത്തിൽ സംഭവസ്ഥലത്ത് എത്തി പ്രവർത്തിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു, അവരെ ഉടൻ തന്നെ വൈദ്യചികിത്സയ്ക്കായി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ചും നാശനഷ്ടങ്ങളുടെ വ്യാപ്തിയെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ഇനിയും വ്യക്തമായിട്ടില്ല.

Latest Videos

Read Also - അല്‍ ഐനിൽ വീട്ടില്‍ തീപിടിത്തം, കനത്ത പുകയിൽ ശ്വാസംമുട്ടി മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!