നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം

നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മരിച്ചു. കുവൈത്തിലാണ് സംഭവം. 

expatriate falls to death from a building under construction

കുവൈത്ത് സിറ്റി: കുവൈത്തിലെ മുത്‌ല ഏരിയയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം. 50 വയസ്സുള്ള ഒരു അറബ് പ്രവാസിയുടെ മൃതദേഹം ഫോറൻസിക് ഉദ്യോഗസ്ഥർ ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റിലേക്ക് മാറ്റി. മരിച്ചയാളുടെ സഹപ്രവർത്തകരിൽ ഒരാൾ ഓപ്പറേഷൻസ് റൂമിൽ അപകടത്തെ കുറിച്ച് വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പട്രോളിംഗ് സംഘവും ആംബുലൻസും സ്ഥലത്തേക്ക് തിരിച്ചു. സംഭവ സ്ഥലത്ത് വച്ച് തന്നെ പ്രവാസി മരിച്ചു.  

Read Also - ദുബൈയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി നിലത്തിറക്കി, സാങ്കേതിക തകരാർ

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!