എൻസിപി വർക്കിംഗ് കമ്മറ്റിയിലേക്ക് പ്രവാസി മലയാളി ബാബു ഫ്രാൻസീസ്

Published : Apr 26, 2025, 06:02 PM ISTUpdated : Apr 26, 2025, 06:06 PM IST
എൻസിപി വർക്കിംഗ് കമ്മറ്റിയിലേക്ക്  പ്രവാസി മലയാളി ബാബു ഫ്രാൻസീസ്

Synopsis

നിലവിൽ ബാബു ഫ്രാൻസീസ് കേരള സർക്കാർ ,നോർക്ക- ലോക കേരള സഭയിൽ കുവൈറ്റിൽ നിന്നുള്ള പ്രതിനിധിയാണ്

കുവൈത്ത് സിറ്റി: നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടിയുടെ (ശരദ് പവാർ വിഭാഗം) ദേശീയ വർക്കിംഗ് കമ്മിറ്റിയിലേക്ക് ഓവർസീസ് സെല്ലിന്റെ ദേശീയ അധ്യക്ഷനായ പ്രവാസി മലയാളിയും, തൃശ്ശൂർ  സ്വദേശിയുമായ ബാബു ഫ്രാൻസീസിനെ പാർട്ടി ദേശീയ പ്രസിഡണ്ട് ശരദ് പവാർ എം.പി യുടെ നിർദ്ദേശ പ്രകാരം വർക്കിംഗ് പ്രസിഡണ്ട് സുപ്രിയ സുലെയാണ് നിയമിച്ചത്. ദേശീയ വർക്കിംഗ് കമ്മറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട  ബാബു ഫ്രാൻസീസിനെ  പാർട്ടിയും ഡൽഹി ഓഫീസിൽവെച്ച് സംഘടന ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി അഡ്വ രാജീവ് ജാ , ഡൽഹി സ്റ്റേറ്റ്  ന്യൂന പക്ഷ വിഭാഗം പ്രസിഡണ്ട്അമൻ സാഹ്നി എന്നിവർ ചേർന്ന് സ്വീകരിച്ചു.

നിലവിൽ ബാബു ഫ്രാൻസീസ് കേരള സർക്കാർ ,നോർക്ക- ലോക കേരള സഭയിൽ കുവൈറ്റിൽ നിന്നുള്ള പ്രതിനിധിയാണ്. കുവൈറ്റ് വിമാന താവളത്തിൽ വെച്ച് ഒ എൻ സി പി നാഷ്ണൽ ട്രഷറർ ബിജു സ്റ്റീഫൻ, ഒ എൻ സി പി കുവൈറ്റ് കമ്മിറ്റി പ്രസിഡണ്ട് ജീവ്സ് എരിഞ്ചേരി, വൈസ് പ്രസിഡന്റ് പ്രിൻസ് കൊല്ലപ്പിള്ളിൽ, രാജേഷ് കൃഷ്ണ എന്നിവർ ചേർന്ന് ബാബു ഫ്രാൻസീസിനെ  സ്വീകരിച്ച് അഭിനന്ദിച്ചു.

read more: കന്നുകാലി ഫാമുകളിൽ കുളമ്പുരോഗം, മനുഷ്യരിലേക്ക് പകരില്ല, ആശങ്ക വേണ്ടെന്ന് കുവൈത്ത് അധികൃതർ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നേരത്തെ സീൽ ചെയ്ത് പോയ കുപ്പിവെള്ള നിർമ്മാണ പ്ലാന്റ് രാത്രിയിൽ വീണ്ടും പ്രവർത്തിപ്പിച്ചു; നടപടിയെടുത്ത് കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി
പരീക്ഷാക്കാലം കഴിഞ്ഞതിന്റെ ആഘോഷം, ആഡംബര കാറുകളിൽ മലയാളി വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം; നിയമലംഘകരെ നാടുകടത്താൻ തീരുമാനം