ഖത്തറിന്‍റെ സമ്പന്നമായ സമുദ്ര പൈതൃകം ആഘോഷമാക്കി സിൻയാർ ഫെസ്റ്റിവൽ

Published : Apr 21, 2025, 05:15 PM IST
ഖത്തറിന്‍റെ സമ്പന്നമായ സമുദ്ര പൈതൃകം ആഘോഷമാക്കി സിൻയാർ ഫെസ്റ്റിവൽ

Synopsis

ഏപ്രിൽ 16ന് ആരംഭിച്ച സിൻയാർ ഫെസ്റ്റിവൽ ഫെസ്റ്റിവൽ ഏപ്രിൽ 25 വരെ തുടരും.

ദോഹ: ഖത്തറിൽ ആവേശമായി കടൽ ഉത്സവമായ സിൻയാർ ഫെസ്റ്റിവൽ. ഖത്തറിലെ പ്രധാന സാംസ്കാരിക പരിപാടികളിലൊന്നായ സിൻയാർ ഫെസ്റ്റിവലിന്റെ പതിനൊന്നാമത് പതിപ്പിനാണ് കതാറ കൾച്ചർ വില്ലേജിൽ തുടക്കമായത്. ഏപ്രിൽ 16ന് ആരംഭിച്ച ഫെസ്റ്റിവൽ ഏപ്രിൽ 25 വരെ തുടരും. പരമ്പരാ​ഗത മുത്തുവാരലായ ലിഫ, മത്സ്യബന്ധന രീതിയായ ഹദ്ദാഖ് എന്നീ മത്സരങ്ങളാണ് പ്രധാനമായും സെൻയാർ ഫെസ്റ്റിവലിന്റെ ഭാ​ഗമായി നടക്കുന്നത്. ഖത്തറിന്റെ സമ്പന്നമായ പാരമ്പര്യം വിളിച്ചോതുന്ന വിവിധ പരിപാടികളും ഫെസ്റ്റിവലിന്റെ ഭാഗമായുണ്ട്. 

നൂറ്റാണ്ടുകൾ പഴക്കമുള്ള ഹാൻഡ്-ലൈൻ മത്സ്യബന്ധന മാർഗമായ ഹദ്ദാഖ് ആണ് സെൻയാറിലെ പ്രധാന ആകർഷണം. ക്ഷമയും വൈദഗ്ധ്യവും ആവശ്യമുള്ള ഈ പരമ്പരാഗത രീതി ഉപയോഗിച്ച് ഏറ്റവും വലിയ മത്സ്യത്തെ പിടിക്കുന്നതിനായി മത്സരാർത്ഥികൾ മാറ്റുരയ്ക്കും. മത്സ്യബന്ധനത്തിലെ വൈദഗ്ധ്യവും പ്രധാന മത്സര വിഭാഗമാണ്. ഇത്തവണ 60 ടീമുകളിലായി 680 മത്സരാർത്ഥികൾ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്. ഖത്തറിന് പുറമെ മറ്റ് ജിസിസി രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളും പങ്കെടുക്കുന്നുണ്ട്. ഫെസ്റ്റിവൽ നടക്കുന്ന കതാറയിൽ വിവിധ കലാ സാംസ്‌കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്.

Read Also -  ഇന്ദിരാ ഗാന്ധിക്ക് ശേഷം ജിദ്ദയിലെത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി; 43 വർഷത്തിനിപ്പുറം മോദിയുടെ സുപ്രധാന സന്ദർശനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നേരത്തെ സീൽ ചെയ്ത് പോയ കുപ്പിവെള്ള നിർമ്മാണ പ്ലാന്റ് രാത്രിയിൽ വീണ്ടും പ്രവർത്തിപ്പിച്ചു; നടപടിയെടുത്ത് കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി
പരീക്ഷാക്കാലം കഴിഞ്ഞതിന്റെ ആഘോഷം, ആഡംബര കാറുകളിൽ മലയാളി വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം; നിയമലംഘകരെ നാടുകടത്താൻ തീരുമാനം