അഞ്ചിൽ നാല് വിജയികളും ഇന്ത്യക്കാർ; മലയാളികൾക്കും സമ്മാനം.
ബിഗ് ടിക്കറ്റ് ആഴ്ച്ചതോറുമുള്ള ഇ-ഡ്രോ പരമ്പരയിൽ ഓരോ ആഴ്ച്ചയും അഞ്ച് പേർക്ക് വിജയികളാകാം. ക്യാഷ് പ്രൈസ് ആയി 150,000 ദിർഹം വീതം നേടാം. ഈ ആഴ്ച്ചത്തെ വിജയികളിലും ഇന്ത്യക്കാരുണ്ട്. ഫിലിപ്പീൻസിൽ നിന്നുള്ളവരാണ് മറ്റു വിജയികൾ.
അന്റോനേറ്റ് മൊഹമദ്
1997 മുതൽ റാസ് അൽ ഖൈമയിൽ ജീവിക്കുന്ന നഴ്സ് ആണ് 52 വയസ്സുകാരിയായ അന്റോനേറ്റ്. കൊവിഡ് മഹാമാരി സമയത്താണ് അവർ ബിഗ് ടിക്കറ്റ് വാങ്ങാൻ തുടങ്ങിയത്. എല്ലാ മാസവും 17 സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ടിക്കറ്റെടുക്കുന്നതാണ് രീതി.
“സത്യത്തിൽ എന്റെ ഭർത്താവാണ് ബിഗ് ടിക്കറ്റ് സ്ഥിരമായി കളിക്കാറ്. അദ്ദേം മരിച്ചതിന് ശേഷം ആ പതിവ് ഞാൻ തുടർന്നു. വിജയിയായി എന്ന് അറിയിച്ചുള്ള കോൾ വരുമ്പോൾ ഞാൻ ഉറക്കത്തിലായിരുന്നു. എഴുന്നേറ്റപ്പോൾ വോയിസ് മെസേജ് കണ്ടു. ആദ്യം കരുതിയത് തട്ടിപ്പാണെന്നാണ്. പക്ഷേ ഔദ്യോഗിക വെബ്സൈറ്റ് നോക്കിയപ്പോൾ ഉറപ്പായി. ഞാൻ വളരെ സന്തോഷവതിയാണ്. ഇപ്പോഴും അത് ഉൾക്കൊള്ളാനായിട്ടില്ല.”
സുഹൃത്തുക്കൾക്കൊപ്പം സമ്മാനം പങ്കുവെക്കാനാണ് അവർ ആഗ്രഹിക്കുന്നത്. ഇനി വരുന്ന നറുക്കെടുപ്പുകളിലും പങ്കെടുക്കുമെന്ന് വിജയി പറയുന്നു.
ജിഷ്ണു തോട്ടിങ്കൽ കുഞ്ഞൻകുട്ടി
അഞ്ച് വർഷമായി അബുദാബിയിൽ ജോലി ചെയ്യുന്ന ഐ.ടി പ്രൊഫഷണലാണ് 27 വയസ്സുകാരനായ ജിഷ്ണു. എല്ലാ മാസവും 10 സുഹൃത്തുക്കൾക്കൊപ്പം ജിഷ്ണു ബിഗ് ടിക്കറ്റ് എടുക്കും.
“ഞാൻ ഞെട്ടലിലാണ്, ഒപ്പം സന്തോഷത്തിലുമാണ്.” ജിഷ്ണു ചിരിച്ചുകൊണ്ട് പറയുന്നു. “എല്ലാവരെയും പോലെ ഞാനും ആദ്യം കരുതിയത് ഇത് വ്യാജമാണെന്നാണ്. പിന്നെ റിച്ചാർഡിന്റെ ശബ്ദം കേട്ടപ്പോൾ സത്യമാണെന്ന് മനസ്സിലായി.”
സംസുദ്ദീൻ ഹോസ്ദുർഗ്
മലയാളിയായ സംസുദ്ദീൻ 20 വർഷമായി കുവൈത്തിൽ താമസിക്കുന്നു. അഞ്ച് വർഷമായി സ്ഥിരമായി ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. ആദ്യം സുഹൃത്തുക്കൾക്കൊപ്പം ഗെയിം കളിച്ചിരുന്ന അദ്ദേഹം ഇപ്പോൾ തനിച്ചാണ് ഗെയിം കളിക്കുന്നത്.
വീട്ടിൽ നിന്ന് ഒന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് ഇ-ഡ്രോ വിജയിച്ചു എന്ന് പറഞ്ഞ് കുടുംബത്തിൽ നിന്നും ഫോൺ കോൾ വന്നത്. ഉടനെ തന്നെ വെബ്സൈറ്റ് നോക്കിയപ്പോൾ, സംഗതി സത്യമാണ്. ഞാൻ വിജയിച്ചു. വളരെ സന്തോഷവാനാണ് ഇപ്പോൾ - അദ്ദേഹം പറയുന്നു.
തനിക്ക് ലഭിച്ച പണത്തിൽ നിന്നും ഒരു പങ്ക് കടം വീട്ടാൻ ഉപയോഗിക്കാനാണ് സംസുദ്ദീൻ ആഗ്രഹിക്കുന്നത്. ബാക്കി തുക എന്ത് ചെയ്യണമെന്നതിൽ തീരുമാനം എടുത്തിട്ടില്ല. “ഇനിയും ഞാൻ ബിഗ് ടിക്കറ്റ് കളിക്കും. എല്ലാവരും കളിക്കണമെന്നാമ് എന്റെ ആഗ്രഹം. അടുത്ത ഭാഗ്യശാലി നിങ്ങളായാലോ, പറയാനാകില്ല.”
നാസർ വട്ട പറമ്പിൽ
ഇന്ത്യക്കാരനായ നാസർ യു.എ.ഇയിലാണ് താമസം. ടിക്കറ്റ് നമ്പർ 274-109247 ആണ് അദ്ദേഹത്തിന് ഭാഗ്യം കൊണ്ടുവന്നത്.
അനീഷ് കുമാർ തേക്കേയ്
ഒമാനിലാണ് ഇന്ത്യൻ പൗരനായ അനീഷ് താമസിക്കുന്നത്. ഓൺലൈനായി വാങ്ങിയ 274-059479 നമ്പർ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തിന് ഭാഗ്യം വന്നത്.
ഏപ്രിലിൽ 25 മില്യൺ ദിർഹമാണ് വിജയിയെ കാത്തിരിക്കുന്നത്. കൂടാതെ ആഴ്ച്ചതോറും ക്യാഷ് സമ്മാനങ്ങൾ, ബിഗ് വിൻ മത്സരം, ലക്ഷ്വറി കാറുകൾ... ഈ മാസം തീർച്ചയായും മിസ് ചെയ്യരുത്. കൂടാതെ ഇനിയും ആവേശം വിതറാൻ മാസം മുഴുവൻ 2 ടിക്കറ്റ് വാങ്ങുന്നവർക്ക് 2 ടിക്കറ്റ് സൗജന്യം!
എല്ലാ ആഴ്ച്ചയും അഞ്ച് ഭാഗ്യശാലികൾക്ക് AED 150,000 വീതം നേടാം. ഏപ്രിൽ മാസം വാങ്ങുന്ന ടിക്കറ്റുകൾക്ക് ഈ നറുക്കെടുപ്പിൽ പങ്കെടുക്കാം. എല്ലാ വ്യാഴാഴ്ച്ചകളിലും വിജയികളെ പ്രഖ്യാപിക്കും.
നിങ്ങളുടെ മേൽ സ്പോട്ട്ലൈറ്റ് പതിക്കണമെന്ന് ആഗ്രഹിക്കുന്നോ? ബിഗ് വിൻ മത്സരത്തിൽ പങ്കെടുക്കാം. ഏപ്രിൽ ഒന്ന് മുതൽ 24 വരെ ഒറ്റത്തവണയായി രണ്ടോ അതിലധികമോ ടിക്കറ്റുകൾ ഒറ്റ ഇടപാടിൽ വാങ്ങുന്നവർക്ക് മത്സരത്തിൽ പങ്കെടുക്കാം. മെയ് 3-ന് നടക്കുന്ന ലൈവ് ഡ്രോയിൽ ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾനേടാം. 20,000 ദിർഹം മുതൽ 150,000 ദിർഹം വരെയാണ് സമ്മാനം. മെയ് ഒന്നിന് ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ അവസാനഘട്ടത്തിലെത്തിയവരുടെ പേരുകൾ വെളിപ്പെടുത്തും.
ഇത്തവണ വലിയ സ്വപ്നം കാണുന്നവർക്ക് രണ്ട് ലക്ഷ്വറി കാറുകളും നേടാം. മെയ് 3-ന് റേഞ്ച് റോവർ വെലാർ കാറും ജൂൺ മൂന്നിന് BMW M440i കാറും സ്വന്തമാക്കാം.
ടിക്കറ്റുകൾക്ക് സന്ദർശിക്കൂ www.bigticket.ae അല്ലെങ്കിൽ ഇനി പറയുന്ന വിമാനത്താവളങ്ങളിലെ കൗണ്ടറുകളിൽ എത്തൂ: Zayed International Airport and Al Ain Airport.
The weekly E-draw dates:
Week 2: 10th – 16th April & Draw Date – 17th April (Thursday)
Week 3: 17th – 23rd April & Draw Date- 24th April (Thursday)
Week 4: 24th – 30th April & Draw Date- 1st May (Thursday)