യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ എട്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശ് കൗശല്‍ വികാസ് മിഷന്‍ മാര്‍ച്ച് 25-27 തീയതികളില്‍ സംസ്ഥാനതല പ്രദര്‍ശനം നടത്തുന്നു.
യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ എട്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശ് കൗശല്‍ വികാസ് മിഷന്‍ മാര്‍ച്ച് 25-27 തീയതികളില്‍ സംസ്ഥാനതല പ്രദര്‍ശനം നടത്തുന്നു.
2017-18 മുതല്‍, കൗശല്‍ വികാസ് മിഷന്‍ വിവിധ മേഖലകളിലായി 14,13,716 യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി. ഇതില്‍ 5,66,483 പേര്‍ക്ക് നേരിട്ട് ജോലി ലഭിച്ചതായി യു പി സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കൂടാതെ, 40 പ്രധാന തൊഴില്‍ മേളകള്‍ നടത്തി. ഇതുവഴി 77,055 യുവാക്കള്‍ക്ക് തൊഴില്‍ നേടാന്‍ സഹായിച്ചു.
സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി, 45 ജില്ലകളില്‍ 27,000-ല്‍ അധികം സ്വയംതൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ തയ്യല്‍, എംബ്രോയ്ഡറി പരിശീലനം നല്‍കി.കൂടാതെ, ഭിന്നശേഷിക്കാര്‍ക്കായി നൈപുണ്യ വികസന പരിപാടികള്‍ നല്‍കുന്നതിന് 38 പ്രത്യേക സ്ഥാപനങ്ങളുമായി കരാര്‍ ഒപ്പിട്ടു.
സംസ്ഥാന സര്‍ക്കാര്‍ 24 പ്രധാന വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ച് വ്യവസായത്തിന് അനുയോജ്യമായ നൈപുണ്യ വികസനം ഉറപ്പാക്കുന്നു. പുതിയ തൊഴിലവസരങ്ങള്‍ക്കനുസരിച്ച് ജേവാര്‍ എയര്‍പോര്‍ട്ട്, ഫിലിം സിറ്റി, ഇലക്ട്രോണിക്‌സ്, മീഡിയ വ്യവസായം തുടങ്ങിയ മേഖലകളില്‍ പ്രത്യേക പരിശീലന പരിപാടികളും നടത്തുന്നുണ്ട്.
ഉത്തര്‍പ്രദേശ് കൗശല്‍ വികാസ് മിഷന് ASSOCHAM-ന്റെ മികച്ച സ്റ്റേറ്റ് ഇന്‍ സ്‌കില്ലിംഗ് അവാര്‍ഡ്, സ്‌കോച്ച് ഗോള്‍ഡ് അവാര്‍ഡ്, ഇ-ഗവേണന്‍സ് അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്:
2018 ജൂണില്‍ കേന്ദ്ര സര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും സംയുക്തമായി പ്രാദേശിക നൈപുണ്യ മത്സരം സംഘടിപ്പിച്ചു. മറ്റ് നാല് സംസ്ഥാനങ്ങളിലെ പരിശീലകര്‍ പരിപാടിയില്‍ പങ്കെടുത്തു. Coursera പോലുള്ള ആഗോള പഠന വേദികളുമായി മിഷനെ സംയോജിപ്പിച്ച് 50,000 യുവാക്കള്‍ക്ക് സൗജന്യ പരിശീലനവും സര്‍ട്ടിഫിക്കറ്റുകളും നല്‍കിയതായും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.