ചില ക്രെഡിറ്റ് കാർഡുകൾ ഡിസ്നി + ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് പ്രവേശനം നൽകുന്നുണ്ട്
ക്രെഡിറ്റ് കാർഡിന്റെ ജനപ്രീതി സമീപ കാലങ്ങളിൽ വളരെയധികം വർധിച്ചിട്ടുണ്ട്. 45 ദിവസത്തെ പലിശ രഹിത കാലയളവ് ലഭിക്കുന്നതുകൊണ്ടുതന്നെ ഉപയോക്താക്കൾക്ക് പ്രിയം കൂടും. കൂടാതെ, റിവാർഡ് പോയിന്റുകൾ, ക്യാഷ്ബാക്കുകൾ, ഷോപ്പിംഗ് സമയത്തെ കിഴിവുകൾ, എയർപോർട്ട് ലോഞ്ച്, എയർമൈലുകൾ തുടങ്ങി നിരവധി കാര്യങ്ങളും ക്രെഡിറ്റ് കാർഡിനെ ജനപ്രിയമാക്കുന്നു.
ഇതൊന്നും കൂടാതെ, ചില ക്രെഡിറ്റ് കാർഡുകൾ ഡിസ്നി + ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് പ്രവേശനം നൽകുന്നുണ്ട്. ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഒടിടി സബ്‌സ്‌ക്രിപ്‌ഷൻ വാഗ്ദാനം ചെയ്യുന്ന അഞ്ച് ക്രെഡിറ്റ് കാർഡുകൾ ഇവയാണ്
I. ആക്സിസ് ബാങ്ക് മൈ സോൺ ക്രെഡിറ്റ് കാർഡ്:
ആക്സിസ് ബാങ്കിന്റെ ഈ ക്രെഡിറ്റ് കാർഡിലൂടെ ആദ്യ 30 ദിവസത്തിനുള്ളിൽ ആദ്യ ഷോപ്പിംഗ് നടത്തുകയാണെങ്കിൽ 1,499 രൂപയോളം വരുന്ന സോണിലിവ് പ്രീമിയം വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യമായി ലഭിക്കും. കൂടാതെ, ഡിസ്ട്രിക്റ്റ് ആപ്പ് വഴി ബുക്ക് ചെയ്യുന്ന സിനിമാ ടിക്കറ്റിന് 100 ശതമാനം കിഴിവും നൽകുന്നു.
II. എച്ച്ഡിഎഫ്സി ബാങ്ക് ഡൈനേഴ്സ് ക്ലബ് പ്രിവിലേജ് ക്രെഡിറ്റ് കാർഡ് :
ഈ കാർഡ് എടുക്കുന്ന ഉപയോക്താക്കൾക്ക് സ്വാഗത സമ്മാനമായി ടൈംസ് പ്രൈമിന്റെ സൗജന്യ സബ്സ്ക്രിപ്ഷൻ ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
III. എച്ച്ഡിഎഫ്സി ബാങ്ക് ഡൈനേഴ്സ് ക്ലബ് ബ്ലാക്ക് ക്രെഡിറ്റ് കാർഡ്:
എച്ച്ഡിഎഫ്സി ബാങ്കിന്റെ ഈ കാർഡ്, ആമസോൺ പ്രൈമിനും ടൈംസ് പ്രൈമിനും സൗജന്യ സബ്സ്ക്രിപ്ഷൻ നൽകുന്നു.
IV. ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ക്രെഡിറ്റ് കാർഡ് :
അഞ്ഞൂറ് രൂപയ്ക്ക് മുകളിലുള്ള ഓരോ ഇടപാടിനും ഈ കാർഡ് അഞ്ഞൂറ് രൂപ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. പരമാവധി നാല് തവണയായിരിക്കും ഇത് നൽകുക. ഒടിടി സബ്‌സ്‌ക്രിപ്‌ഷൻ ചെയ്യാൻ ഇത് ഉപയോഗിക്കാം.
V. എയു ബാങ്ക് ലിറ്റ് ക്രെഡിറ്റ് കാർഡ് :
ഈ ക്രെഡിറ്റ് കാർഡ് എടുത്ത് ആദ്യ 90 ദിവസത്തിനുള്ളിൽ 5,000 അല്ലെങ്കിൽ 10,000 രൂപയ്ക്ക് മുകളിൽ ചെലവഴിച്ചാൽ സീ 5 ഉം ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷനും വാഗ്ദാനം ചെയ്യുന്നു. അതേസമയം ഈ സമയപരിധിക്കുള്ളിൽ ഈ തുക ചെലവഴിച്ചില്ലെങ്കിൽ, യഥാക്രമം അൻപത് രൂപയും 299 രൂപയും പിഴ ഈടാക്കുമെന്ന് ബാങ്കിന്റെ വെബ്‌സൈറ്റ് പറയുന്നു.