മുതിർന്ന പൗരന്മാരേ ഈ അവസരം നഷ്ടപ്പെടുത്തരുതേ.., നിക്ഷേപിച്ചാൽ 9.10% വരെ പലിശ നൽകാൻ ഈ ബാങ്കുകൾ റെഡിയാണ്

Published : Apr 25, 2025, 03:25 PM IST
മുതിർന്ന പൗരന്മാരേ ഈ അവസരം നഷ്ടപ്പെടുത്തരുതേ.., നിക്ഷേപിച്ചാൽ  9.10% വരെ പലിശ നൽകാൻ ഈ ബാങ്കുകൾ റെഡിയാണ്

Synopsis

ചെറുകിട ധനകാര്യ ബാങ്കുകളും പ്രാദേശിക ബാങ്കുകളും ഇപ്പോഴും ആകർഷകമായ എഫ്ഡി പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്  

റിസര്‍വ് ബാങ്കിന്റെ ഏറ്റവും അവസാനത്തെ പണനയ യോഗത്തിൽ റിപ്പോ നിരക്ക് കുറച്ചതോടെ രാജ്യത്തെ ബാങ്കുകൾ സ്ഥിര നിക്ഷേപത്തിനുള്ള പലിശ നിരക്കുകൾ കുറച്ചുതുടങ്ങിയിട്ടുണ്ട്. എന്നാൽ, റിസ്ക് എടുക്കാതെ നിക്ഷേപം നടത്തുന്നവർക്ക് ഇത് തിരിച്ചടിയാണ്. പ്രത്യേകിച്ച് സ്ഥിര വരുമാനത്തിനായി ഈ നിക്ഷേപങ്ങളെ ആശ്രയിക്കുന്ന മുതിര്‍ന്ന പൗരന്മാരെ ഇത് ബാധിക്കും. എച്ച്‌ഡി‌എഫ്‌സി ബാങ്ക്, ഐ‌സി‌ഐ‌സി‌ഐ ബാങ്ക്, ഫെഡറൽ ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ മുൻനിര ബാങ്കുകളൊക്കെ പലിശ കുറച്ചിട്ടുണ്ട്. അപ്പോൾ നിക്ഷേപകർ എന്തുചെയ്യും?

ചെറുകിട ധനകാര്യ ബാങ്കുകളും പ്രാദേശിക ബാങ്കുകളും ഇപ്പോഴും ആകർഷകമായ എഫ്ഡി പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്  ഇതിൽത്തന്നെ ചിലത് മുതിർന്ന പൗരന്മാർക്ക് 9.10% വരെ പലിശ നൽകുന്നു. ഇത്തരം ബാങ്കുകൾ ദീർഘകാല നിക്ഷേപങ്ങൾ ഉയർത്താനായി പലിശ നിരക്കിൽ ശരാശരിയേക്കാൾ മികച്ച നിരക്കുകൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
 

ബാങ്ക് പലിശകാലാവധി
എയു സ്മോൾ ഫിനാൻസ് ബാങ്ക്8.2518 മാസം
ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്8.55888 ദിവസം
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്8.25444 ദിവസം
ജന സ്മോൾ ഫിനാൻസ് ബാങ്ക്8.752 വർഷം മുതൽ 3 വർഷം വരെ
നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക്918 മാസം മുതൽ 36 മാസം വരെ
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്9.15 വർഷം
ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്8.7518 മാസം
യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്9.1 
ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്9.12 വർഷം മുതൽ 3 വർഷം വരെ
   

 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയുടെ സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍; ഉല്‍പാദനം കൂടിയിട്ടും നിയമനങ്ങള്‍ കൂടിയില്ല
അമേരിക്കയുടെ 'താരിഫ്' പ്രഹരം; ഒമാനെ കൂട്ടുപിടിച്ച് ഇന്ത്യയുടെ മറുപടി