താങ്ങാവുന്ന വിലയിൽ ട്രെൻഡിംഗും സ്റ്റൈലിഷും ആയ വസ്ത്രങ്ങൾക്കായി തിരയുന്ന സ്ത്രീകൾക്ക് വേണ്ടിയുള്ള ജനപ്രിയ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് ഷീഇൻ.
ബീജിംഗ്: അഞ്ച് വർഷത്തെ നിരോധനത്തിന് ശേഷം ചൈനീസ് ഓൺലൈൻ ഫാഷൻ ബ്രാൻഡായ ഷീഇൻ ഇന്ത്യയിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷ മങ്ങുന്നു. അമേരിക്കയുമായുള്ള വ്യാപാര സംഘർഷങ്ങൾ കാരണം പ്രാദേശിക നിർമ്മാതാക്കൾ ഉൽപ്പാദനം വിദേശത്തേക്ക് മാറ്റുന്നതിനെ ചൈന നിരുത്സാഹപ്പെടുത്തുന്നതിനാൽ, റിലയൻസുമായുള്ള പങ്കാളിത്തത്തെ കുറിച്ച് ചർച്ചകൾ മുറുകിയിട്ടുണ്ട്. ഇന്ത്യയെ തങ്ങളുടെ ആഗോള പ്രവർത്തനങ്ങൾക്കുള്ള പ്രധാന ഒരു പ്രധാന ഉൽപ്പാദന കേന്ദ്രമായി സ്ഥാപിക്കാനുള്ള ഷീഇന്നിന്റെ പദ്ധതി ഇതോടെ അവസാനിച്ചെക്കും.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് നിർമ്മിത ഉൽപ്പന്നങ്ങൾക്ക് 145% തീരുവ ഏർപ്പെടുത്തിയതോടെ, ഇന്ത്യ പോലുള്ള കുറഞ്ഞ താരിഫ് നൽകേണ്ട രാജ്യങ്ങളിലേക്ക് നിർമ്മാതാക്കൾ ഉൽപ്പാദനം മാറ്റുമോ എന്ന ആശങ്ക ഉയർന്നുവന്നിരുന്നു. എന്നാൽ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാൻ ചൈനീസ് ഭരണകൂടം ഇടപെട്ടതോടെ ഇന്ത്യയിലേക്ക് വരാനിരുന്ന ഷീഇന്നിന്റെ പദ്ധതിക്ക് തിരിച്ചടിയായി.
അഞ്ച് വർഷത്തെ നിരോധനത്തിന് ശേഷം 2025 ഫെബ്രുവരിയിലാണ് ഷീഇൻ ഇന്ത്യയിലേക്ക് വീണ്ടും എത്തിയത്. ഇന്ത്യയിൽ നിർമ്മിക്കുന്നതും ഉത്പാദിപ്പിക്കുന്നതുമായ തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്ലാറ്റ്‌ഫോമിൽ വിൽക്കാമെന്നുള്ള കരാർ ഇരു കമ്പനികളുമായി ഉണ്ടെന്നാണ് സൂചന. ഇന്ത്യയിലെ ഫാഷൻ വ്യവസായം അതിവേഗ വളർച്ച കൈവരിക്കുന്ന സമയത്താണ് ഷീഇൻ റിലയൻസുമായി കൈകോർക്കാൻ എത്തിയത്.
താങ്ങാവുന്ന വിലയിൽ ട്രെൻഡിംഗും സ്റ്റൈലിഷും ആയ വസ്ത്രങ്ങൾക്കായി തിരയുന്ന സ്ത്രീകൾക്ക് വേണ്ടിയുള്ള ജനപ്രിയ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് ഷീഇൻ. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ബ്രാൻഡ് വലിയ ആരാധകരെ ഉണ്ടാക്കി, എന്നാൽ സുരക്ഷാ ആശങ്കകൾ കാരണം മറ്റ് നിരവധി ചൈനീസ് ആപ്ലിക്കേഷനുകൾക്കൊപ്പം 2020 ജൂണിൽ ഇത് ഇന്ത്യയിൽ നിരോധിച്ചു.