അംബാനി മുതൽ അദാനി വരെ; വിപണി തകർച്ചയിൽ ഇന്ത്യയിലെ 4 സമ്പന്നർക്ക് നഷ്ടമായത് 86000 കോടി

ആഗോള വ്യാപാര യുദ്ധത്തിന്റെ ആഘാതത്തെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്ക വിപണിയിൽ പ്രതിഫലിച്ചത്. ഇതോടെ ഇന്ത്യയിലെ നാല് ശതകോടീശ്വരന്മാരുടെ ആസ്തിയിൽ ഇടിവുണ്ടായി. 


ന്ത്യൻ ഓഹരി വിപണിയുടെ  ചരിത്രത്തിലെ കറുത്ത അധ്യായമായിരുന്നു ഇന്ന്. ട്രംപിൻ്റെ താരിഫ് നയങ്ങൾക്ക് പിറകെ വെള്ളിയാഴ്ച യുഎസ് വിപണികളിലെ ഇടിവിന് ചുവടുപിടിച്ച് ഇന്ത്യൻ ഓഹരി വിപണി ഇന്ന്  ഏറ്റവും വലിയ ഇടിവിനെയാണ് അഭിമുഖീകരിച്ചത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരസ്പര താരിഫുകൾ മൂലമുണ്ടായ ആഗോള വ്യാപാര യുദ്ധത്തിന്റെ ആഘാതത്തെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്ക വിപണിയിൽ പ്രതിഫലിച്ചത്. ഇതോടെ ഇന്ത്യയിലെ നാല് ശതകോടീശ്വരന്മാരുടെ ആസ്തിയിൽ ഇടിവുണ്ടായി. 

മുകേഷ് അംബാനി, ഗൗതം അദാനി, സാവിത്രി ജിൻഡാൽ ശിവ് നാടാർ എന്നിവരുടെ മൊത്തം ആസ്തിയിൽ നിന്നും 10.3 ബില്യൺ ഡോളർ നഷ്ടമായതാണ് സൂചന. ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ ആസ്തി 3.6 ബില്യൺ ഡോളർ കുറഞ്ഞ് 87.7 ബില്യൺ ഡോളറിലെത്തി. രണ്ടാമത്തെ ധനികനായ ഗൗതം അദാനിയുടെ ആസ്തി 3 ബില്യൺ ഡോളർ കുറഞ്ഞ് 57.3 ബില്യൺ ഡോളറായി. മൂന്നാം സ്ഥാനത്തും ആഗോളതലത്തിൽ 45-ാം സ്ഥാനത്തുമുള്ള സാവിത്രി ജിൻഡാലിന്റെ ആസ്തി 2.2 ബില്യൺ ഡോളർ കുറഞ്ഞ്  33.9 ബില്യൺ  ഡോളറിലെത്തി.  ശിവ് നാടാറിന്റെ ആസ്തി 1.5 ബില്യൺ ഡോളർ കുറഞ്ഞ് 30.9 ബില്യൺ ഡോളറായി.

Latest Videos

ആഗോള ഓഹരി വിപണികളിലെ ഇടിവാണ് ഇന്ത്യന്‍ വിപണികളെയും ബാധിച്ചത്. യുഎസില്‍ നിന്നുള്ള എല്ലാ ഇറക്കുമതികള്‍ക്കും ചൈന 34 ശതമാനം താരിഫ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ആഗോള ഓഹരികള്‍ തകര്‍ന്നതോടെയാണ് അനിശ്ചിതത്വം വര്‍ദ്ധിച്ചത്. 

click me!