ഏജന്റിക് എഐ:  ഇന്ത്യയുടെ സാമ്പത്തിക ഭാവിയിലെ വഴിത്തിരിവ്

ഏജന്റിക് എ.ഐ ഇന്ത്യക്ക് വലിയ ഒരു അവസരമാണ് നൽകുന്നത്. പക്ഷേ അതേസമയം തന്നെ വലിയ ഉത്തരവാദിത്തവും നൽകുന്നു.

Agentic AI A Game-Changer for India's Economic Future

Written by:: Sabastian Niles, President & Chief Legal Officer, Salesforce

നമ്മുടെ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകുന്ന ഒന്ന് എന്നതിൽ നിന്നും യുക്തിപരമായി ചിന്തിക്കാനും തീരുമാനങ്ങൾ എടുക്കാനും സ്വതന്ത്രമായി നമ്മുടെ ആജ്ഞകൾക്ക് അനുസരിച്ച് പ്രവർത്തിക്കാനും കഴിയുന്ന ഒന്നായി എ.ഐ മാറിക്കഴിഞ്ഞു. ഏജന്റിക് എ.ഐയുടെ അടുത്ത തലത്തിലേക്ക് നമ്മൾ പ്രവേശിക്കാനിരിക്കെ, ഇന്ത്യ ഒരു പ്രത്യേക സാഹചര്യത്തിലാണ്. ബൃഹത്തായ ഒരു യുവതലമുറ, ഡിജിറ്റൽ മാർ​ഗങ്ങൾ സാർവത്രികമായി ലഭ്യമായ ജനസംഖ്യ, വളരെ ശക്തമായ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ, ഡിജിറ്റൽ പൊതു അടിത്തറ എന്നിവയുള്ളത് കൊണ്ട് തന്നെ ഇന്ത്യ, എ.ഐ നടപ്പിലാക്കുക മാത്രമല്ല, അതിന്റെ ഭാവിയെ രൂപപ്പെടുത്തുകയും കൂടെയാണ്. പൊതു സർവ്വീസ് ഡെലിവറി, ബിസിനസ് രം​ഗത്തെ നവീനത ഉറപ്പാക്കൽ, ഡിജിറ്റൽ ഉൾക്കൊള്ളലിനായി പുതിയ മോഡലുകൾ രൂപപ്പെടുത്തുക എന്നതിലൂടെ എ.ഐ സാങ്കേതികവിദ്യക്ക് പിന്തുണ നൽകുന്നതിനപ്പുറം ഇന്ത്യയുടെ വളർച്ചയുടെയും സാമ്പത്തിക പ്രതിരോധത്തിന്റെയും ആ​ഗോള മത്സരാധിഷ്ഠിതയുടെയും പരിവേഷമാണ് ഇന്ത്യക്ക് ലഭിക്കുന്നത്.

Latest Videos

ഏജന്റിക് എ.ഐ ഇന്ത്യക്ക് വലിയ ഒരു അവസരമാണ് നൽകുന്നത്. പക്ഷേ അതേസമയം തന്നെ വലിയ ഉത്തരവാദിത്തവും നൽകുന്നു.

ഇന്ത്യ പോലെ വൈവിധ്യമുള്ള, അഭിലാഷമുള്ള, സങ്കീർണ്ണമായ രാജ്യത്ത് ഉൽപ്പാദനശക്തിയോ ഓട്ടോമേഷനോ കൊണ്ട് മാത്രം എ.ഐ നടപ്പിലാക്കൽ അളക്കാൻ കഴിയില്ല. പക്ഷേ, ഈ പദ്ധതികൾ എത്രമാത്രം വിശ്വസ്തവും നീതിയുക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമാണെന്ന് എന്നതാകും എ.ഐ നടപ്പാക്കലിന്റെ അടിസ്ഥാനം. വിശ്വാസം, സ്വകാര്യത, നിയമങ്ങൾ അനുസരിക്കൽ എന്നിവ ഇനി നിർബന്ധമാകും. ഇവ ഇനി മുതൽ ഓരോ വ്യക്തിക്കും ബിസനസ്സിനും സ്ഥാപനത്തിനും എത്രമാത്രം എ.ഐ അർത്ഥം നൽകും എന്നതിന്റെ അടിസ്ഥാനമാകും. വിശ്വാസ്യത ഉത്തരവാദിത്തമുള്ള ഏജന്റിക് എ.ഐയിൽ നിർണ്ണായകമാകും.

എഐ ഏജന്റുകൾ സ്വയമേവ പരിപാടികൾ പൂർത്തിയാക്കാൻ പര്യാപ്തമാണ്. പുതിയ വിവരങ്ങൾ തിരിച്ചറിയുക, മുൻപേയുള്ള അതിർത്തികൾക്ക് അകത്ത് നിന്നുകൊണ്ട് തീരുമാനങ്ങൾ എടുക്കുക എന്നിവ ഇവയുടെ പ്രത്യേകതയാണ്. ഈ സംവിധാനങ്ങൾക്ക് മുന്നോട്ടുപോകാൻ വിശ്വാസ്യത ആവശ്യമാണ്. ഈ വിശ്വാസ്യത ഈ എ.ഐ ഏജന്റുകളുടെ അടിസ്ഥാനമായ ഡേറ്റ മനസ്സിലാക്കുന്നതിലാണ്. ഇത് തീരുമാനങ്ങൾ എടുക്കുന്നതിൽ സുതാര്യത കൊണ്ടുവരും, മാത്രമല്ല ബിസിനസ് ലക്ഷ്യങ്ങൾക്ക് അനുസൃതമായി തീരുമാനങ്ങൾ എടുക്കാനുമാകും.

മുൻനിര ബ്രാൻഡുകൾ ഇപ്പോൾ തന്നെ ഈ സാങ്കേതിവിദ്യ ഉപയോ​ഗിച്ചു തുടങ്ങിക്കഴിഞ്ഞു. ഉദാഹരണത്തിന് സാക്സ്, ഉപയോക്താക്കളുടെ ഓർഡറുകൾ അപ്ഡേറ്റ് ചെയ്യാൻ എഐ ഏജന്റുകൾ ഉപയോ​ഗിക്കുന്നുണ്ട്. മാത്രമല്ല കസ്റ്റമർ റെപ്രസെന്റേറ്റീവുകൾക്ക് എഐ-അധിഷ്ഠിതമായ റെക്കമെൻഡേഷനുകളും നൽകുന്നുണ്ട്. യൂണിറ്റി എൻവയോൺമെന്റൽ യൂണിവേഴ്സിറ്റി വ്യക്തി​ഗതമായ സ്റ്റുഡന്റ് അഡ്വൈസറി സേവനങ്ങൾക്ക് എ.ഐ ഉപയോ​ഗിക്കുന്നു. ഇതിലൂടെ എ.ഐ ഏജന്റുകൾ എങ്ങനെയാണ് കാര്യക്ഷമതയും നവീനതയും നടപ്പിലാക്കുന്നതെന്ന് കാണാം.

എന്നിരുന്നാലും എ.ഐ മോഡലുകളുടെ വിജയം അവയുടെ ഉത്തരവാദിത്തോടെയുള്ള നടപ്പിലാക്കൽ ആശ്രയിച്ചിരിക്കും. നമ്മൾ ശ്രദ്ധ കൊടുക്കുന്നത് ശക്തമായ ഡേറ്റ ​ഗവേണൻസ്, സ്വകാര്യത ഉറപ്പുവരുത്തുന്ന ഡിസൈനുകൾ എന്നിവയിലാണ്. ഇത് എ.ഐ ഏജന്റുകൾ ഡേറ്റ പ്രോസസ് ചെയ്യുന്നത് നീതിയുക്തമായും സുതാര്യമായും ആണെന്ന് ഉറപ്പാക്കുന്നു. മനുഷ്യരുടെ ശ്രദ്ധ വളരെ പ്രധാനമാണ്. പ്രത്യേകിച്ചും ഈ മേഖലയിലെ നിയങ്ങൾ എഐ വളർച്ചയ്ക്കൊപ്പം എത്താൻ ശ്രമിക്കുമ്പോൾ.

ഇന്ത്യ: എ.ഐ രം​ഗത്തെ വളരുന്ന ശക്തി

സാങ്കേതികവിദ്യ മാത്രമായിരിക്കില്ല എ.ഐ നവീനതയുടെ അടിസ്ഥാനം. വലിയതോതിൽ, വേ​ഗത്തിൽ, ഉത്തരവാദിത്തത്തോടെ അതിനെ ഉപയോ​ഗപ്പെടുത്താൻ കഴിയുന്ന രാജ്യങ്ങൾക്ക് മാത്രമാണ് അതിനെ രൂപപ്പെടുത്താൻ കഴിയുക. ആ​ഗോളതലത്തിൽ ഇതിന്റെ വലിയ ശക്തിയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. 2027 ആകുമ്പോഴേക്കും ഇന്ത്യയുടെ എ.ഐ വിപണി 25-35 ശതമാനം അതിശക്തമായ വളർച്ച രേഖപ്പെടുത്തുമെന്നാണ് കണക്ക്, ഇന്ത്യയുടെ ഈ വളർച്ച വ്യത്യസ്തമായ ചില ഘടകങ്ങളുടെ സംയോജനമാണ് - ഇതിൽ പുരോ​ഗമനപരമായ സർക്കാർ നയങ്ങൾ, വളരുന്ന ഡിജിറ്റൽ സമ്പദ്ഘടന, കൂടാതെ ലോകത്തിലെ തന്നെ ഏറ്റവും പ്രായംകുറഞ്ഞതും വൈവിധ്യപൂർണവുമായ ഡെവലപ്പർ സമൂഹവുമാണ്.

ഇന്ത്യഎഐ, സെന്റേഴ്സ് ഓഫ് എക്സലൻസ് പോലെയുള്ള സർക്കാർ പദ്ധതികൾ എ.ഐ നടപ്പിലാക്കലിന് ശക്തമായ അടിത്തറ നൽകുന്നു. ഇതിന് പൊതുസേവനം മുതൽ ആരോ​ഗ്യസംരക്ഷണം, സാമ്പത്തിക സേവനങ്ങൾ, റീട്ടെയ്ൽ എന്നീ മേഖലകളിൽ വലിയ സ്വീകാര്യത എ.ഐക്ക് നൽകുന്നു. ഇന്ത്യ എ.ഐ നയം നടപ്പിലാക്കുക മാത്രമല്ല, മറിച്ച് അതിന്റെ ഭാവി രൂപീകരിക്കുകയും കൂടെയാണ്. ലോകത്തിലെ ഏറ്റവും വലിയ ഡെവലപ്പർ സമൂഹങ്ങൾ ഉള്ള രാജ്യം എന്ന നിലയിൽ ഈ മുന്നേറ്റം അവ​ഗണിക്കാനാകില്ല. 2005-ൽ തുടങ്ങിയതിന് ശേഷം രാജ്യം ലോകത്തിലെ ഏറ്റവും വേ​ഗതയിൽ വളരുന്ന വിപണികളിൽ ഒന്നായി മാറി. ലക്ഷക്കണക്കിന് ഇന്ത്യൻ ഡെവലപ്പർമാർ ഉൽപ്പാദനക്ഷമതയും, ഉപയോക്തൃ സേവനങ്ങളും ബിസിനസ് വളർച്ചയും ഇതിലൂടെ കൈവരിച്ചു.

എഐ ഭാരതത്തിന്: ഇന്ത്യയുടെ 2047-ലെ വീക്ഷണത്തിൽ എ.ഐയുടെ സ്ഥാനം

മുന്നോട്ടു നോക്കുമ്പോൾ‌ ഇന്ത്യയുടെ 2047-ലെ വികസിത ഭാരതം എന്ന വീക്ഷണത്തിൽ എ.ഐ വളരെ നിർണായകമായ ഒരു പങ്കാണ് വഹിക്കുക. ബിസിനസിനുള്ള ഒരു ഉപകരണം എന്നതിനേക്കാൾ, എ.ഐ ആളുകളെ ശക്തരാക്കുക, സ്മാർട്ടായ ജോലി എളുപ്പമാക്കുക, ഉപയോക്താക്കളിലേക്ക് കൂടുതൽ എത്താൻ സഹായിക്കുക എന്നിവ സാധ്യമാക്കും. അതിലൂടെ കൂടുതൽ മികച്ച തീരുമാനങ്ങളും പ്രാപ്യമാക്കും. എ.ഐയിൽ സുരക്ഷ, സ്വകാര്യത, മനുഷ്യരുടെ ഇടപെടൽ എന്നിവ ഉറപ്പാക്കുന്നതിലൂടെ ബിസിനസ്സുകൾക്ക് മാത്രമല്ല സമൂഹത്തിന് മൊത്തമായും സാങ്കേതികവിദ്യയുടെ ​ഗുണങ്ങൾ ലഭ്യമാക്കാൻ കഴിയും. എ.ഐയുടെ യഥാർത്ഥ കഴിവ് എന്നത് വ്യക്തികളെ ശക്തരാക്കി അർത്ഥപൂർണമായ മാറ്റം കൊണ്ടുവരുന്നതിലായിരിക്കും. സുരക്ഷ, സ്വകാര്യത, നിയമങ്ങൾ നടപ്പിലാക്കുന്നതിലെ സുതാര്യത എന്നിവയിലൂടെ എ.ഐ ഉൽപ്പന്നങ്ങൾ ശക്തിയുള്ളവ മാത്രമല്ല ഉത്തരവാദിമുള്ളവ കൂടെയാകുന്നു. ഇത് ഉപയോക്താക്കൾക്കും ജീവനക്കാർക്കും സമ്പദ് വ്യവസ്ഥയ്ക്കും ദീർഘകാല മൂല്യം ഉറപ്പാക്കുന്നു.

*************************************************************************************
ഈ ലേഖനം കാർണെഗി ഇന്ത്യയുടെ ഒൻപതാമത് ഗ്ലോബൽ ടെക്നോളജി സമ്മിറ്റിന്റെ ഭാഗമായി  “സംഭാവന” എന്ന പ്രമേയത്തിലുള്ള ലേഖനങ്ങളുടെ ഭാഗമായി സൃഷ്ടിച്ചതാണ്. ഏപ്രിൽ 10-12 തീയതികളിൽ നടക്കുന്ന സമ്മിറ്റിന്റെ പൊതു സെഷനുകൾ ഏപ്രിൽ 11-12 തീയതികളിലാണ്. വിദേശകാര്യമന്ത്രാലയത്തിന്റെ പങ്കാളിത്തത്തിലാണ് സമ്മിറ്റ് നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി സന്ദർശിക്കാം https://bit.ly/JoinGTS2025AN

vuukle one pixel image
click me!