ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ മുതിർന്ന പൗരന്മാർ ബാധ്യസ്ഥരാണോ എന്ന് പരിശോധിക്കാം.
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയം അടുത്ത വരികയാണ്. രാജ്യത്തെ മുതിർന്ന പൗരനും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ടോ? ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ മുതിർന്ന പൗരന്മാർ ബാധ്യസ്ഥരാണോ എന്ന് പരിശോധിക്കാം.
1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 139 അനുസരിച്ച്, നികുതിദായകൻ, സീനിയർ സിറ്റിസണോ, അതായത് 60 വയസിനും 80 വയസിനും ഇടയിലുള്ളവർ, സൂപ്പർ സീനിയർ സിറ്റിസണോ, അതായത് 80 വയസിന് മുകളിലുള്ളവർ അടിസ്ഥാന ഇളവ് പരിധിയിൽ കവിഞ്ഞ വരുമാനം ഇല്ലെങ്കിൽ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതില്ല.
പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 3 ലക്ഷം രൂപയും സൂപ്പർ സീനിയർ പൗരന്മാർക്ക് പ്രതിവർഷം 5 ലക്ഷം രൂപയുമാണ് നിലവിലെ അടിസ്ഥാന വരുമാന ഇളവ് പരിധി. എന്നാൽ, പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ, എല്ലാ നികുതിദായകർക്കും ഈ അടിസ്ഥാന ഇളവ് പരിധി 3 ലക്ഷം രൂപയാക്കിയിട്ടുണ്ട്.
വരുമാനം നിശ്ചിത പരിധിക്ക് താഴെയാണെങ്കിൽപ്പോലും, റിട്ടേൺ ഫയൽ ചെയ്യേണ്ടവർ ആരൊക്കെ
* വിദേശ ആസ്തികളിൽ നിന്ന് എന്തെങ്കിലും വരുമാനം ലഭിച്ചിട്ടുണ്ടെങ്കിൽ
* ബാങ്കുകളിൽ ഉള്ള ഒന്നോ അതിലധികമോ കറൻ്റ് അക്കൗണ്ടുകളിൽ ഒരു കോടി രൂപയിൽ കൂടുതൽ നിക്ഷേപം നടത്തിയ വ്യക്തി.
* ഒന്നോ അതിലധികമോ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിൽ മൊത്തം 50 ലക്ഷം രൂപയോ അതിൽ കൂടുതലോ നിക്ഷേപിച്ച വ്യക്തി.
* 2 ലക്ഷം രൂപയിൽ കൂടുതലുള്ള വിദേശ യാത്രയ്‌ക്കായി ചെലവാക്കിയ വ്യക്തി.
* മൊത്തം വൈദ്യുതി ഉപഭോഗ ചെലവ് 100,000 രൂപയിൽ കൂടുതലാണെങ്കിൽ.
60 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഒരു മുതിർന്ന പൗരൻ, 80 വയസോ അതിൽ കൂടുതലോ പ്രായമുള്ള സൂപ്പർ സീനിയർ സിറ്റിസൺസ്, 2023 24 ആദായ നികുതി വർഷത്തിൽ നേടിയ മൊത്ത വരുമാനം അടിസ്ഥാന ഇളവ് പരിധിയായ മൂന്ന് ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ടതുണ്ട്.