ഒരു പ്രേമം ഉണ്ടാക്കിയ കഥയുമായി കുക്ക് ബാബു വീണ്ടും; 'ബ്ലാക്ക് കോഫി' റിവ്യൂ...

By Web Team  |  First Published Feb 20, 2021, 9:04 AM IST

 ബ്ലാക്ക് ഡാലിയ, മനുഷ്യമൃഗം എന്നീ ചിത്രങ്ങൾക്കു ശേഷം ബാബുരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയാണ് ബ്ലാക്ക്കോഫി


ദോശ ചുട്ട് സിനിമാ ചരിത്രം സൃഷ്ടിച്ച ചിത്രമായിരുന്നു ആഷിഖ് അബു ഒരുക്കിയ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍. രണ്ടായിരത്തിപതിനൊന്നില്‍ പുറത്തിറങ്ങിയ ചിത്രം പ്രമേയത്തിലെ പുതുമയും അവതരണ മികവുകൊണ്ടും ഏറെ ശ്രദ്ധ നേടിയിരുന്നു.ലാല്‍, ശ്വേതാ മേനോന്‍, ആസിഫ് അലി, ബാബുരാജ്, മൈഥിലി തുടങ്ങിയ താരങ്ങളായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ചിത്രം ഇറങ്ങി ഒൻപത് വർഷം പിന്നിടുമ്പോൾ സോൾട്ട് ആൻഡ് പെപ്പർ സിനിമയിലെ കഥാപാത്രങ്ങൾ വീണ്ടും എത്തുകയാണ്  ‘ബ്ലാക്ക് കോഫി’ എന്ന സിനിമയുമായി. കുക്ക് ബാബു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ബാബുരാജ് ആണ് അതേ കഥാപാത്രമായി അഭിനയിച്ച് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ബ്ലാക്ക് ഡാലിയ, മനുഷ്യമൃഗം എന്നീ ചിത്രങ്ങൾക്കു ശേഷം ബാബുരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയാണ് ബ്ലാക്ക്കോഫി.

Latest Videos

undefined

ബാബുരാജിന്റെ കുക്ക് ബാബു കേന്ദ്രകഥാപാത്രമായി ബ്ലാക്ക് കോഫിയിൽ എത്തുമ്പോൾ ചിരിയുടെ രസചരടുകൾ ചേർത്താണ് കഥ പറയുന്നത്. കാളിദാസനുമായി തെറ്റിയ കുക്ക് ബാബു നാല് പെൺകുട്ടികളുള്ള ഫ്ലാറ്റിലെ പാചകക്കാരനാകുന്നതോടെയാണു ബ്ലാക്ക് കോഫി തുടങ്ങുന്നത്. ആഷിഖ് അബു ഒരുക്കിയ സോള്‍ട്ട് ആൻഡ് പെപ്പര്‍ ഒരു ദോശ ഉണ്ടാക്കിയ കഥ എന്ന ടാഗ് ലൈനുമായാണ് വന്നതെങ്കിൽ ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്ന ടാഗ് ലൈനുമായാണ് ബ്ലാക്ക് കോഫി എത്തുന്നത്.

ഒരു ഫാഷന്‍ ഷോയില്‍ നിന്നും ആരംഭിക്കുന്ന ചിത്രം അന്ന, മാളു, ഗായത്രി, ക്ഷമ എന്നീ നാല് പെണ്‍കുട്ടികളുടെ ജീവിതത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഒരു ഫ്‌ളാറ്റില്‍ ഇവര്‍ നാല് പേരും കൂടെയാണ് താമസം. ഇവര്‍ക്കിടയിലേക്കാണ് കുക്ക് ബാബു കടന്ന് വരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളും താമശയോടെ അവതരിപ്പിച്ച് മുന്നോട്ട് പോവുകയാണ് ചിത്രം. കഥാപാത്രങ്ങളുടെ പ്രകടനത്തിലും നർമ മുഹൂര്‍ത്തങ്ങളിലും മികച്ച തിയറ്റര്‍ അനുഭവം പകരുവാൻ ബ്ലാക്ക് കോഫിക്കായി എന്നത് ചിത്രത്തിന്റെ  ഹൈലയ്റ്റാണ്. കാളിദാസനും മായയും മൂപ്പനും ചിത്രത്തിന്റെ ഭാഗമാകുന്നതോടെ നർമ രസത്തോടെ ചിത്രം മുന്നോട്ട് പോകുന്നു. ഷിയാസ് കരിം വില്ലനൊത്ത വേഷത്തിലൂടെ ചിത്രത്തിലെത്തുന്നു.



ലാലും  ശ്വേത മേനോനും രചന നാരായണൻ കുട്ടിയും സണ്ണി വെയ്‌നുമാണ് ബ്ലാക്ക് കോഫിയിലെ പ്രധാന താരങ്ങൾ. സുധീര്‍ കരമന, ഇടവേള ബാബു, സുബീഷ് സുധി, സ്ഫടികം ജോര്‍ജ്ജ്, സാജൂ കൊടിയന്‍, കോട്ടയം പ്രദീപ്, സാലു കൂറ്റനാട്, ഒവിയ, ലെന,  ഓർമ ബോസ്, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. വിശ്വദീപ്തി ഫിലിംസിന്റെ ബാനറിൽ സജീഷ് മഞ്ചേരി നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജെയിംസ് ക്രിസാണ് നിർവ്വഹിക്കുന്നത്. സിനിമയുടെ ഒഴിക്കിനൊപ്പം സഞ്ചരിക്കുന്ന ഫ്രെയിംമുകൾ ചിത്രത്തെ കൂടുതല്‍ മനോഹരമാക്കുന്നുണ്ട്. റഫീഖ് അഹമ്മദ്,സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ ഒരുക്കിയ സംഗീതവും ചിത്രത്തിന്റെ മൂഡിനൊപ്പം സഞ്ചരിക്കുന്നുണ്ട്.

click me!