8 വർഷം മുമ്പ് പാലക്കാട് വെച്ച് 5 കിലോ കഞ്ചാവുമായി പിടിയിലായി; യുവാവിന് 8 വർഷം തടവ്, 2 ലക്ഷം പിഴയും

കേസിലെ മറ്റൊരു പ്രതി മണ്ണാർക്കാട് സ്വദേശി മുഹമ്മദ്‌ അലി വിചാരണ വേളയിൽ ഒളിവിൽ പോയി.

youth gets 8 years in jail for smuggling 5 kg cannabis in palakkad

ഒറ്റപ്പാലം: എട്ട് വർഷം മുമ്പ് കേരളത്തിലേക്ക് കഞ്ചാവ് കടത്തവേ പാലക്കാട്ട് പിടിയിലായ പ്രതിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി.  പാലക്കാട്‌ തെങ്കര സ്വദേശി സഹാദിനെയാണ് കോടതി ശിക്ഷിച്ചത്.  8 വർഷം  കഠിന തടവും 2 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കേരളത്തിലേക്ക് ബാഗിൽ  5 കിലോഗ്രാം കഞ്ചാവ് കടത്തവേയാണ് സഹാദ് പിടിയിലാകുന്നത്.

2017 ജൂവൈ 31ന് രാത്രിയാണ് സംഭവം. പാലക്കാട്‌ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഡി. ശ്രീകുമറും പാർട്ടിയും ചേർന്നാണ് കൂട്ടുപാത ജംഗ്ഷനിൽ വച്ച് കഞ്ചാവുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതി മണ്ണാർക്കാട് സ്വദേശി മുഹമ്മദ്‌ അലി വിചാരണ വേളയിൽ ഒളിവിൽ പോയി. ഇയാളെ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്. 

Latest Videos

പാലക്കാട്‌ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന എം രാകേഷ് ആണ് കഞ്ചാവ് പിടികൂടിയ കേസിന്റെ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ബഹു. പാലക്കാട് സെക്കൻഡ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി  . ഡി.സുധീർ ഡേവിഡാണ് പ്രതിയ്ക്കുള്ള ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി എൻഡിപിഎസ്  സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ശ്രീനാഥ് വേണു ഹാജരായി.

Read More :  സിറാജിന്‍റെ ആഡംബര ജീവിതത്തിന് പണം ലഹരിക്കച്ചവടത്തിലൂടെ; വീടും, സ്ഥലവും, വാഹനവും കണ്ടുകെട്ടി അധികൃതര്‍

vuukle one pixel image
click me!