കോവൂരിൽ 58.354 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ

താമരശ്ശേരി കിടവൂർ സ്വദേശി മസ്താൻ എന്ന് വിളിക്കുന്ന മിർഷാദ് പി ആണ് പിടിയിലായത്.

Youth arrested with 58.354 grams of methamphetamine in Kovur

കോഴിക്കോട്: കോഴിക്കോട് കോവൂരിൽ 58.354 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവിനെ എക്സൈസ് പിടികൂടി. താമരശ്ശേരി കിടവൂർ സ്വദേശി മസ്താൻ എന്ന് വിളിക്കുന്ന മിർഷാദ് പി ആണ് പിടിയിലായത്. കോഴിക്കോട് എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡും കോഴിക്കോട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സ്പെഷ്യൽ സ്‌ക്വാഡും സംയുക്തമായി  നടത്തിയ റെയ്ഡിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കോഴിക്കോട് എക്സൈസ് സ്‌പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പ്രജിത്.എ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വിജയൻ.സി, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ഷാജു.സി.പി, സിവിൽ എക്സൈസ് ഓഫീസർമാരായ ജിഷ്ണു.സി.പി, വൈശാഖ്.കെ,  വനിത സിവിൽ എക്സൈസ് ഓഫീസർ അമൽഷ.കെ.പി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രബീഷ്.എൻ.പി, കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണർ സ്പെഷ്യൽ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) വിപിൻ.പി, സന്ദീപ്.എൻ.എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്.പി, ജിത്തു.പി.പി എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.

Latest Videos

മാലിന്യ ചാക്കിൽ നിന്ന് സീൽ പൊട്ടിക്കാത്ത കുപ്പി; ഇത്തവണ ഹരിതകർമ്മ സേന ഉടമയ്ക്ക് കൊടുത്തില്ല, ഇത് പ്രതിഷേധം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
vuukle one pixel image
click me!