ബാറിലെ അടിപിടിയിൽ പരിക്കേറ്റു, ആശുപത്രിയിലും അഴിഞ്ഞാടി, വനിതാ ഡോക്ടറെയടക്കം ആക്രമിക്കാൻ ശ്രമം, 2 പേർ പിടിയിൽ

തിരുവനന്തപുരം കല്ലറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ലഹരി ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ച രണ്ട് യുവാക്കള്‍ അറസ്റ്റിൽ. കാട്ടുംപുറം സ്വദേശി അഖിലും മുണ്ടോണിക്കര സ്വദേശി ശ്യാം നായരുമാണ് പിടിയിലായത്.

Two youths arrested trying to assault female doctor staff at Kallara Community Health Center

തിരുവനന്തപുരം: കല്ലറ  സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ലഹരിയിൽ അഴിഞ്ഞാടി വനിതാ ഡോക്ടറെയും ജീവനക്കാരെയും ആക്രമിക്കാൻ ശ്രമിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം.  ബാറിൽ ഉണ്ടായ അടിപിടിയിൽ തലയ്ക്ക് പരിക്കേറ്റ് മുറിവുമായെത്തിയ കാട്ടുംപുറം സ്വദേശി അഖിലും മുണ്ടോണിക്കര സ്വദേശി ശ്യാം നായരുമാണ് സംഘർഷമുണ്ടാക്കിയത്.

സ്ഥലത്തെത്തിയ പൊലീസിനെയും ഇരുവരും ആക്രമിക്കാൻ ശ്രമിച്ചു. പാങ്ങോട് പൊലീസാണ് ഇരുവരെയും പിടികൂടിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെയും മറ്റു ജീവനക്കാരെയും ഇരുവരും ആക്രമിക്കാൻ ശ്രമിച്ചു. ഇതിനിടെ ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിക്കുകയും കത്രിക കൊണ്ട് പരിക്കേൽപ്പിക്കാൻ ശ്രമിച്ചെന്നും ജീവനക്കാര്‍ പറഞ്ഞു.

Latest Videos

കളഞ്ഞുകിട്ടിയ എടിഎം കാർഡിലെ പണം തട്ടി; സുജന്യ ഗോപിയെ ബിജെപി പുറത്താക്കി, ബ്ലോക്ക് പഞ്ചായത്തംഗത്വം രാജിവെച്ചു


കോപ്പിയടിക്കാൻ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ച സംഭവം; അന്വേഷണം നടത്താൻ വിദ്യാഭ്യാസ വകുപ്പ്

 

tags
click me!