ബ്രേക്ക് നഷ്ടപ്പെട്ട വാഹനം തലകീഴായി 50 അടി താഴ്ചയിലേക്ക് മറിഞ്ഞു; കണ്ണൂരിൽ അപകടത്തിൽ ആറ് പേർക്ക് പരുക്ക്

മരണവീട് സന്ദർശിച്ച് മടങ്ങിയ സംഘം സ‌ഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് കണ്ണൂരിൽ ആറ് പേർക്ക് പരുക്കേറ്റു

three in critical among six injured in Accident at Kannur

കണ്ണൂർ: കേളകം മലയമ്പാടിയിൽ ഓട്ടോ ടാക്സി മറിഞ്ഞ് അപകടത്തിൽ ആറ് പേർക്ക് പരുക്കേറ്റു. മലയമ്പാടിയിലെ മരണ വീട്ടിൽ നിന്നും മടങ്ങിയ ആറംഗ സംഘം സഞ്ചരിച്ച ഓട്ടാ ടാക്സിയാണ് അപകടത്തിൽ പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ട വാഹനം നിയന്ത്രണം വിട്ട് അൻപത് അടിയോളം താഴ്ചയിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഓട്ടോ ടാക്സി ഡ്രൈവറടക്കം മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റതായാണ് വിവരം. ഇവരെ എല്ലാവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

vuukle one pixel image
click me!