
തിരുവനന്തപുരം: ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ വീടിന് സമീപം നടന്ന ബോംബ് ആക്രമണ ശ്രമം ഭീരുത്വം നിറഞ്ഞതും അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നതുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ്ചന്ദ്രശേഖര്‍. സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം അക്രമങ്ങളിലൂടെ അവരെയോ ബിജെപിയെയോ ഭയപ്പെടുത്താനാവില്ല. അക്രമത്തിന് പിന്നിൽ കോൺഗ്രസുകാരായാലും സിപിഎമ്മുകാരായാലും നിഷ്പക്ഷ അന്വേഷണത്തിലൂടെ കുറ്റവാളികളെ ഉടൻ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് മുഖ്യമന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു
ക്രമസമാധാനം നിലനിർത്തുകയെന്ന ഭരണഘടനാപരമായ കടമ നിറവേറ്റാൻ പിണറായി വിജയന് പറ്റുന്നില്ലെങ്കിൽ, അതിന് കഴിയുന്ന ഒരു മുഴുവൻ സമയ ആഭ്യന്തരമന്ത്രിയെ അദ്ദേഹം നിയമിക്കണം. സുരക്ഷിതമായും ഭയമില്ലാതെയും ജീവിക്കാനുള്ള മൗലികാവകാശം ഓരോ മലയാളിക്കുമുണ്ട്. സുരക്ഷിത കേരളത്തിലൂടെ മാത്രമേ വികസിത കേരളം സാധ്യമാകൂവെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.
ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു, ബൈക്കിലെത്തി ആക്രമണം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam