ടൈൽ ജോലിക്കാരായ ഇവർ ഹോസ്റ്റലിന് സമീപത്തെ വാടക വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ 105 കവറുകളിൽ പൊതിഞ്ഞ ലഹരി മിഠായി ഹോസ്റ്റൽ അഡ്രസിൽ പാർസലായി എത്തി.
തിരുവനന്തപുരം: സ്കൂൾ കോളേജ് വിദ്യാർഥികളെ ലക്ഷ്യമാക്കി മിഠായി രൂപത്തിലാക്കി പാക്കറ്റുകളിൽ കൊണ്ടുവന്ന ലഹരി പദാർഥങ്ങളുമായി മൂന്ന് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ. പ്രശാന്ത് (32), ഗണേഷ് (32), മാർഗ ( 22) എന്നിവരാണ് പിടിയിലായത്. വട്ടപ്പാറയിലെ സ്വകാര്യ ബോയ്സ് ഹോസ്റ്റലിന്‍റെ അഡ്രസിലെത്തിയ പാക്കറ്റുകളെക്കുറിച്ച് തിരുവനന്തപുരം റൂറൽ എസ്.പി യ്ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് ടീം നടത്തിയ അന്വേഷണത്തിലാണ് ഇവരിൽ നിന്നും ലഹരി പിടികൂടിയത്.
Read More... കൊണ്ടോട്ടിയിൽ രാത്രിയെത്തിയ വാഹനം തടഞ്ഞു, യുവാവിനെ കണ്ട് സംശയം; 31.298 ഗ്രാം ഹെറോയിനുമായി പ്രതി പിടിയിൽ
ടൈൽ ജോലിക്കാരായ ഇവർ ഹോസ്റ്റലിന് സമീപത്തെ വാടക വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ 105 കവറുകളിൽ പൊതിഞ്ഞ ലഹരി മിഠായി ഹോസ്റ്റൽ അഡ്രസിൽ പാർസലായി എത്തി. ഇത് വാങ്ങിയതിന് പിന്നാലെയാണ് ഇവരെ പിടികൂടിയത്. കറുത്ത നിറത്തിൽ കാണപ്പെട്ട മിഠായിയിൽ ടെട്രാഹൈഡ്രോകന്നാബിനോള്‍ എന്ന ലഹരി വസ്തു ഉണ്ടെന്ന് പൊലീസ് പറയുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് ലഹരി എവിടെ നിന്ന് എത്തിച്ചെന്നതടക്കം വിവരം തേടുമെന്നും ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്നും നെടുമങ്ങാട് പൊലീസ് അറിയിച്ചു.