ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ടോസ്; ഇരു ടീമിലും മാറ്റം, കോണ്‍വെ പുറത്ത്

രണ്ട് മാറ്റങ്ങളുമായിട്ടാണ് ചെന്നൈ ഇറങ്ങുന്നത്. ആര്‍ അശ്വിനും ഡെവോണ്‍ കോണ്‍വേയും പുറത്തായി.

chennai super kings won the toss against lucknow super giants

ലക്‌നൗ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി ലക്‌നൗവിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ചെന്നൈ ഇറങ്ങുന്നത്. ആര്‍ അശ്വിനും ഡെവോണ്‍ കോണ്‍വേയും പുറത്തായി. ഷെയ്ഖ് റഷീദ്, ജാമി ഓവര്‍ടോണ്‍ എന്നിവര്‍ ടീമിലെത്തി. ലക്‌നൗ ഒരു മാറ്റം വരുത്തി. മിച്ചല്‍ മാര്‍ഷ് തിരിച്ചെത്തി. ഹിമത് സിംഗ് പുറത്തായി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...

ലക്‌നൗ സൂപ്പര്‍ ജയന്റ്സ്: എയ്ഡന്‍ മാര്‍ക്രം, മിച്ചല്‍ മാര്‍ഷ്, നിക്കോളാസ് പുരാന്‍, ആയുഷ് ബദോനി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, അബ്ദുള്‍ സമദ്, ശാര്‍ദുല്‍ താക്കൂര്‍, ആവേശ് ഖാന്‍, ആകാശ് ദീപ്, ദിഗ്വേഷ് രാത്തി.

Latest Videos

ഇംപാക്ട് സബ്്: രവി ബിഷ്ണോയ്, പ്രിന്‍സ് യാദവ്, ഷഹബാസ് അഹമ്മദ്, മാത്യു ബ്രീറ്റ്സ്‌കെ, ഹിമ്മത് സിംഗ്

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: ഷെയ്ഖ് റഷീദ്, രചിന്‍ രവീന്ദ്ര, രാഹുല്‍ ത്രിപാഠി, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ, ജാമി ഓവര്‍ട്ടണ്‍, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), അന്‍ഷുല്‍ കംബോജ്, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീശ പതിരാന.

ഇംപാക്ട് സബ്‌സ്: ശിവം ദുബെ, കമലേഷ് നാഗര്‍കോട്ടി, രാമകൃഷ്ണ ഘോഷ്, സാം കുറാന്‍, ദീപക് ഹൂഡ.

സീസണില്‍ ആരാധകര്‍ക്ക് വിശ്വസിക്കാനാവാത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. സീസണില്‍ തുടര്‍ച്ചയായ ആറാം തോല്‍വി ഒഴിവാക്കുകയാണ് എന്ന് ധോണിപ്പടയുടെ ലക്ഷ്യം. അതേസമയം ക്യാപ്റ്റന്‍ റിഷഭ് പന്ത് ഫോമിലല്ലെങ്കിലും അവിശ്വസനീയ ഫോമില്‍ കളിക്കുകയാണ് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്.

tags
vuukle one pixel image
click me!