കുട്ടിയും നായ്ക്കളും ബഹളം വച്ചതോടെ പുലി തിരിഞ്ഞോടുന്നത് ദൃശ്യങ്ങളിൽ കാണാം. തമിഴ്നാട് വാൽപ്പാറയിൽ ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.
തൃശൂർ: തമിഴ്നാട് വാൽപ്പാറയിൽ മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ മുന്നിലേക്ക് പുലിയെത്തിയ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കുട്ടിയും നായ്ക്കളും ബഹളം വച്ചതോടെ പുലി തിരിഞ്ഞോടുന്നത് ദൃശ്യങ്ങളിൽ കാണാം. തമിഴ്നാട് വാൽപ്പാറയിൽ ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.
വാൽപ്പാറ റൊട്ടിക്കടയ്ക്കടുത്ത് താമസിക്കുന്ന ശിവകുമാർ- സത്യ എന്നിവരുടെ വീട്ടു മുറ്റത്താണ് പുലിയെത്തിയത്. മകൻ പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പുലിയെ കണ്ട നായ്ക്കൾ ആദ്യം കുരച്ചുകൊണ്ട് ഓടുകയായിരുന്നു. മുറ്റത്തേക്ക് പാഞ്ഞെത്തിയ പുലി കുട്ടിയുടെ അലർച്ചകേട്ട് തിരിഞ്ഞോടുകയായിരുന്നു. സിസിടിവി പരിശോധിച്ചപ്പോഴാണ് വന്നത് പുള്ളിപ്പുലിയാണെന്ന് തിരിച്ചറിയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം