ആവശ്യക്കാരെന്ന വ്യാജേന പൊലീസ് മുറിയിലെത്തി, 23 സ്ത്രീകളെ മോചിപ്പിച്ചു, സെക്സ് റാക്കറ്റിലെ ഏഴു പേർ പിടിയിൽ

ദില്ലി പഹാഡ്ഘഞ്ചിൽ പൊലീസ് നടത്തിയ റെയ്ഡിൽ സെക്സ് റാക്കറ്റ് കണ്ണികളായ ഏഴു പേർ പിടിയിൽ. പെണ്‍വാണിഭ സംഘത്തിന്‍റെ പിടിയിൽ നിന്നും 23 സ്ത്രീകളെ മോചിപ്പിച്ചു.ആവശ്യക്കാർ എന്ന വ്യാജേനെയെത്തിയ പൊലീസ് സംഘമാണ് പെണ്‍വാണിഭ സംഘത്തെ വലയിലാക്കിയത്

Seven people linked to sex racket arrested in Delhi's Pahadganj in police raid

ദില്ലി: ദില്ലി പഹാഡ്ഘഞ്ചിൽ പൊലീസ് നടത്തിയ റെയ്ഡിൽ സെക്സ് റാക്കറ്റ് കണ്ണികളായ ഏഴു പേർ പിടിയിൽ. പെണ്‍വാണിഭ സംഘത്തിന്‍റെ പിടിയിൽ നിന്നും 23 സ്ത്രീകളെ മോചിപ്പിച്ചു. ഇതിൽ 10 പേർ നേപ്പാൾ സ്വദേശികളാണ്. പ്രായപൂർത്തിയാകാത്ത മൂന്നു പെൺകുട്ടികളും മോചിപ്പിക്കപ്പെട്ടവരിലുണ്ട്.

ആവശ്യക്കാർ എന്ന വ്യാജേനെയെത്തിയ പൊലീസ് സംഘമാണ് പെണ്‍വാണിഭ സംഘത്തെ വലയിലാക്കിയത്. പഹാഡ്ഘഞ്ചിൽ ഒരു മുറിയിലാണ് സ്ത്രീകളെ പാർപ്പിച്ചിരുന്നത്.  ജോലി വാഗ്ദാനം ചെയ്തും പ്രണയം നടിച്ചുമാണ് ഇവര്‍ സ്ത്രീകളെ ദില്ലിയിലെത്തിച്ചത്. റാക്കറ്റുമായി ബന്ധപ്പെട്ട കൂടുതൽ പേർക്കായി തെരച്ചില് തുടരുകയാണ്. സംഭവത്തിൽ ദില്ലിക്ക് പുറത്ത് മറ്റു സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. 

Latest Videos

മലപ്പുറത്ത് ഉത്സവത്തിനിടെ വെടിവെപ്പ് ഉണ്ടായ സംഭവം; ഏഴു പേര്‍ പിടിയിൽ, മുഖ്യപ്രതികളായ 4 പേർ ഒളിവിൽ

vuukle one pixel image
click me!