ഫോൺ പരിശോധനക്കിടെ മറ്റൊരു ഫോണിന്‍റെ ഐഎംഇഐ നമ്പർ കണ്ടതിൽ പൊലീസിന്‍റെ ശ്രദ്ധ പതിഞ്ഞു! വിനോദ് കുടുങ്ങി

വിശദമായ അന്വേഷണത്തിൽ ആ ഫോൺ ഉപയോഗിക്കുന്നത് മറ്റൊരു സ്ത്രീ ആണെന്നും അറിഞ്ഞു...

Seeing another phone IMEI number during Mobile phone check Police caught Vinod for theft case

കുട്ടനാട്: ഒരു വർഷം മുമ്പ് മോഷ്ടിച്ച മൊബൈൽ ഫോണുമായി പ്രതി പിടിയില്‍. മുട്ടാർ കൊച്ചുപറമ്പ് വീട്ടിൽ വിനോദ് ( 45) ആണ് പിടിയിലായത്. ഒരു വർഷം മുമ്പ് കടയിൽ സാധനം വാങ്ങാൻ പോയപ്പോൾ ബൈക്കിൽ വെച്ചിരുന്ന മൊബൈൽ ഫോൺ വിനോദ് മോഷ്ടിക്കുകയായിരുന്നു. ഫോൺ നഷ്ടപ്പെട്ട വിവരം പരാതിക്കാരി രാമങ്കരി പൊലീസ് സ്റ്റേഷനിൽ അറിയിച്ച് സി ഇ ഐ ആർ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരുന്നു. രാമങ്കരി പൊലീസ് സ്റ്റേഷനിൽ മറ്റൊരു കേസുമായി ബന്ധപ്പെട്ട് വിനോദിന്റെ ഫോൺ വിവരങ്ങൾ പരിശോധിച്ചതിൽ മുമ്പ് മോഷണം പോയ ഫോണിന്റെ ഐ എം ഇ ഐ നമ്പറും വിനോദ് ഇടക്കാലത്തു ഉപയോഗിച്ചിരുന്ന ഫോണിന്റെ ഐ എം ഇ ഐ നമ്പറും ഒന്നാണെന്ന് പൊലീസ് കണ്ടെത്തി.

തുടർന്ന് മോഷണം പോയ ഫോണിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ആ ഫോൺ ഉപയോഗിക്കുന്നത് മറ്റൊരു സ്ത്രീ ആണെന്നും അറിഞ്ഞു. മറ്റൊരു കേസിൽ വിനോദിനെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തപ്പോഴാണ് ആ യുവതിക്ക് ഫോൺ നൽകിയത് വിനോദ് ആണെന്ന് മനസിലായതും യുവതിയിൽ നിന്നും ഫോൺ കണ്ടെത്തിയതും. രാമങ്കരി ഇൻസ്പെക്ടർ ജയകുമാർ ബിയുടെ നേതൃത്വത്തിൽ എസ് ഐ ഷൈലകുമാർ, ജി എ എസ് ഐ മാരായ പ്രേംജിത്ത്, ലിസമ്മ, സി പി ഒ മാരായ സുഭാഷ് സയ്യിദ് മുഹമ്മദ് കുഞ്ഞ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

Latest Videos

എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിനടുത്ത് ഒരു അസം സ്വദേശി, തൃശൂരിൽ ഒഡീഷക്കാരൻ; പൊക്കിയപ്പോൾ ഹെറോയിനും കഞ്ചാവും

അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത എറണാകുളത്തും തൃശൂരും മയക്കുമരുന്നുമായി അതിഥി തൊഴിലാളികൾ പിടിയിലായി എന്നതാണ്. കൊച്ചിയിൽ അസം സ്വദേശിയേയും തൃശൂരിൽ ഒഡീഷക്കാരനേയുമമാണ് കഞ്ചാവും ഹെറോയിനുമായി എകസ്സൈസ് അറസ്റ്റ് ചെയ്തത്. എറണാകുളം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നും 6.22 ഗ്രാം ഹെറോയിനുമായി അസം സ്വദേശി ഷെറിഫുൾ ഹക്ക് (24 ) ആണ് പിടിയിലായത്. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ 5 കിലോഗ്രാമിലധികം കഞ്ചാവുമായാണ് ഒഡീഷ സ്വദേശി കുടുങ്ങിയത്. ഒഡീഷ ഖര സഹാപൂർ സ്വദേശിയായ സുരേഷ് ഖിലർ (20) എന്നയാളെയാണ് കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

vuukle one pixel image
click me!