
തിരുവനന്തപുരം: പള്ളിച്ചൽ മുക്കം പാലമൂട്ടിൽ തടിമില്ലിന് തീപിടിച്ചു. 15 ലക്ഷo രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്ന് പുലർച്ചെ 2.15 ഓടെയാണ് സംഭവം. അയൽവാസികളാണ് തീ പടരുന്നത് ആദ്യം കണ്ടത്. തുടർന്ന് ഫയർഫോഴ്സിനെ അറിയിച്ചു. കാട്ടാക്കടയിൽ നിന്നും നെയ്യാറ്റിൻകര നിന്നും ഓരോ യൂണിറ്റ് ഫയർഫോഴ്സ് എത്തി നാല് മണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്.
ഒരു തവണ തീയണച്ച് മടങ്ങിയതിന് പിന്നാലെ വീണ്ടും മില്ലിന് പിൻഭാഗത്ത് തീ ഉയർന്നെന്നും രണ്ടാമതും എത്തിയാണ് പൂർണമായും നിയന്ത്രണ വിധേയമാക്കാനായതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മില്ലിലെ മെഷീനുകളും കെട്ടിടവും പൂർണമായി കത്തി നശിച്ചു. അയണിമൂട് ഇന്ദിരാ നഗർ സ്വദേശി അനിൽകുമാറിന്‍റെ ഉടമസ്ഥതയിലുള്ള ലൈസൻസുള്ള തടി മില്ലാണ്. 10 വർഷമായി ഗോപി എന്നയാളാണ് നടത്തി വരുന്നത്. ഷോർട്ട് സർക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം തുടങ്ങി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam