
തൃശൂർ: ബസ് ജീവനക്കാരുടെ മാതൃകപരമായ അന്വേഷണത്തിനൊടുവിൽ നഷ്ടപ്പെട്ട യുവതിയുടെ പേഴ്സ് കിട്ടിയത് 30 മിനിറ്റിനുള്ളിൽ. കുടുംബത്തോടൊപ്പം ഗുരുവായൂരിൽ നിന്നും കുന്നംകുളത്തേക്ക് പോകുകയായിരുന്നു യുവതി. ബസ് യാത്രക്കിടയിൽലാണ് പേഴ്സ് നഷ്ടമായത്.
ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് സംഭവം. ഗുരുവായൂരിൽ നിന്നും കുന്നംകുളത്തേക്ക് വന്നിരുന്ന കോഴിക്കോട് താമസിക്കുന്ന കുന്നംകുളം വൈശേരി സ്വദേശിനിയുടെ പണമടങ്ങിയ പേഴ്സണാണ് നഷ്ടപ്പെട്ടത്. അമ്മക്കും മകനോടുമൊപ്പം കുന്നംകുളം ബസ് സ്റ്റാൻഡിൽ ഇറങ്ങിയതിനു ശേഷമാണ് പേഴ്സ് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.
ഉടനെ സ്റ്റാൻ്റിലുണ്ടായിരുന്ന രാജപ്രഭ ബസ് മാനേജർ സജിയോടും അമ്മൂസ് മാനേജർ കണ്ണനോടും യുവതി കാര്യം പറഞ്ഞു. അപ്പോഴെക്കും യുവതി സഞ്ചരിച്ചിരുന്ന ബസ് സ്റ്റാൻ്റ് വിട്ടിരുന്നു. ഉടൻ തന്നെ യുവതി സഞ്ചരിച്ചിരുന്ന അമ്മൂസ് ബസ്സിലെ ജീവനക്കാരുമായി ഫോണിൽ ബന്ധപ്പെട്ടു. ഈ സമയത്ത് ബസ് പട്ടാമ്പിയിലേക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നു.
ബസ് അക്കിക്കാവിലെത്തിയപ്പോൾ ബസ് കണ്ടക്ടറുടെ ഇടപെടൽ മൂലം ഡ്രൈവറുടെ സീറ്റിനു പുറകിലുള്ള സീറ്റിൽ നിന്നും പേഴ്സ് ലഭിച്ചു. എതിരെ കുന്നംകുളത്തേക്ക് വന്നിരുന്ന അലങ്കാർ ബസിൽ പേഴ്സ് കൊടുത്തയച്ചു. ബസ്സ്റ്റാൻ്റിൽ കാത്ത് നിന്നിരുന്ന യുവതിക്ക് 6.30ന് ബസ് ജീവനക്കാർ പേഴ്സ് കൈമാറി.
ബൈക്ക് മാറ്റാൻ പറഞ്ഞ് തർക്കമായി, ഷർട്ട് വലിച്ചു കീറി, മൊബൈൽ ഫോണ്‍ തട്ടിയെടുത്തു; കേസെടുത്ത് പൊലീസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam