1922ൽ ജർമനി പുറത്തിറക്കിയ കറൻസി മുതൽ പാക്കിസ്ഥാന്റെ 75 രൂപ കറൻസിവരെ, പൊലീസുകാരന്റെ ശേഖരത്തിന്റെ പ്രദ‍ര്‍ശനം

1922ൽ ജർമനി പുറത്തിറക്കിയ കറൻസി നോട്ട് മുതൽ 2024ൽ സിംബാബ് വെ പുറത്തിറക്കിയ പുതിയ കറൻസി വരെ ശേഖരത്തിലുണ്ട്


മലപ്പുറം: ജില്ലാ പോലീസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ജില്ലാ പോലീസ് ഓഫീസിലെ സിവിൽ പോലീസ് ഓഫീസർ ശിഹാബുദ്ധീൻ കെ സിയുടെ ശേഖരത്തിലുള്ള വിവിധ രാജ്യങ്ങളുടെയും, സ്വാതന്ത്യ്രാനന്തര ഇന്ത്യയിലെയും കറൻസി നോട്ടുകളുടെ പ്രദർശനം സംഘടിപ്പിച്ചു. ജില്ലാ പോലീസ് അനക്സ് ഹാളിൽ വച്ച് നടന്ന പ്രദർശനം ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് ഐ പി എസ് ഉദ്ഘാടനം ചെയ്തു. അഡീഷണൽ പൊലീസ് സുപ്രണ്ട് ഫിറോസ് എം ഷഫീഖ്, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി പി അബ്ദുൽ ബഷീർ തുടങ്ങിയവർ സംബന്ധിച്ചു. 

1922ൽ ജർമനി പുറത്തിറക്കിയ കറൻസി നോട്ട് മുതൽ 2024ൽ സിംബാബ് വെ പുറത്തിറക്കിയ പുതിയ കറൻസി വരെ ശേഖരത്തിലുണ്ട്. 195 യു.എൻ അംഗീകൃത രാജ്യങ്ങൾക്ക് പുറമെ ഇപ്പോൾ നിലവില്ലാത്തതോ, പേരുമാറിയതോ ആയ യു എസ് എസ് ആർ, യൂഗോസ്ലാവിയ, ബയാഫ്ര, പോർച്ചുഗീസ് മൊസാംബിക്, സിലോൺ തുടങ്ങിയ രാജ്യങ്ങളുടെ കറൻസി നോട്ടുകളും, 2022 ഖത്തർ ലോകകപ്പ് ഫുട്ബോൾ സമയത്ത് പുറത്തിറക്കിയ 22 ഖത്തർ റിയാൽ, ജി-20 ഉച്ചകോടിയോടനുബന്ധിച്ച് സൌദി അറേബ്യ പുറത്തിറക്കിയ 20 റിയാൽ, സ്വാതന്ത്യത്തിൻ്റെ 75ാം വാർഷികത്തോടനുബന്ധിച്ച് പാകിസ്ഥാൻ പുറത്തിറക്കിയ 75 രൂപ തുടങ്ങിയവയും പ്രദർശനത്തിലുണ്ട്. 

Latest Videos

സ്കൂൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരേ രീതിയിൽ മനസ്സിലാക്കാൻ ഉതകുന്ന തരത്തിൽ രാജ്യങ്ങളുടെ പേര് അക്ഷരമാല ക്രമത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. രണ്ട് ദിവസത്തെ പ്രദർശനം നാളെ വൈകിട്ട് അഞ്ച് മണിക്ക് അവസാനിക്കും, പൊതുജനങ്ങൾക്കും പ്രവേശനം ഉണ്ട്. ജില്ലാ പൊലീസ് ഓഫീസിൽ സിവിൽ പൊലീസ് ഓഫീസറായ ശിഹാബുദ്ധീൻ മൊറയൂർ പഞ്ചായത്തിലെ ഒഴുകൂർ കളത്തിപ്പറമ്പ് സ്വദേശിയാണ്. 2015 ൽ മലയാളസർവകലാശാലയിൽ നിന്ന് മാധ്യമപഠനത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് പൊലീസിൽ ചേർന്നത്. കെസി അബ്ദുറഹിമാനാണ് പിതാവും നടുത്തൊടി റാബിയയാണ് മാതാവുമാണ്. ഓമാനൂർ സ്വദേശി ഷമീമ നസ്റിനാണ് ഭാര്യ, ഹൈസ ശിഹാബുദ്ധീൻ, ഹെൻസ ശിഹാബുദ്ധീൻ എന്നിവർ മക്കളാണ്.

എമ്പുരാനേ..ഈ പോക്കിതെങ്ങോട്ടാ..; 8-ാം ദിനം കളക്ഷനിൽ ഇടിവ്, മോളിവുഡിന്റെ 250 കോടി പടമാകുമോ ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!