രാത്രി 11 മണിയോടെയാണ് കൊലപാതകം നടന്നത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
മലപ്പുറം: പെരിന്തൽമണ്ണ ആലിപ്പറമ്പിൽ യുവാവിനെ അയൽവാസി കുത്തികൊന്നു. ആലിപ്പറമ്പ് സ്വദേശി സുരേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ സത്യനാരായണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സത്യനാരായണനും സുരേഷ് ബാബുവും തമ്മിലുള്ള മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
സത്യനാരായണനും സുരേഷ് ബാബുവും തമ്മിൽ മുമ്പും വാക്കുതർക്കങ്ങളുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് കൊലപാതകം നടന്നത്. രാത്രി ഇരുവർക്കുമിടയിൽ വാക്കേറ്റമുണ്ടായി. ശേഷം സത്യനാരായണൻ സുരേഷ് ബാബുവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത സത്യനാരായണനെ പെരിന്തൽമണ്ണ പൊലീസ് ചോദ്യം ചെയ്യുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സുരേഷ് ബാബുന്റെ ബന്ധുക്കൾക്ക് കൈമാറും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം