ജനലിന്റെ കോൺക്രീറ്റ് സ്ലാബിനടിയിൽ ഒളിച്ചു വച്ചു, 200 ഗ്രാം വീതമുള്ള 5 ചെറിയ പാക്കറ്റുകൾ; പിടികൂടി പൊലീസ്

വീടിന്റെ വടക്ക് പടിഞ്ഞാറുള്ള ജനലിന്റെ താഴെ കോൺക്രീറ്റ് സ്ലാബിന്റെ അടിയിൽ സൂക്ഷിച്ച നിലയിലാണ് ലഹരിവസ്തു കണ്ടെടുത്തത്.

Police seize small packets of marijuana candies under concrete slab window from pathanamthitta

പത്തനംതിട്ട: കഞ്ചാവ് കലർന്ന മിഠായി രൂപത്തിലുള്ള ലഹരി വസ്തു കൈവശം വച്ച അതിഥി തൊഴിലാളി പിടിയിൽ. ഉത്തർപ്രദേശ് ഗോരക്പൂർ ബിസാര വില്ലേജിൽ റൂദാലിലെ റാം ഹുസില (50) ആണ് ആറന്മുള പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി 10:45ന് ആറാട്ടുപുഴ ദേവീക്ഷേത്രം അംഗനവാടി റോഡിൽ പുതുവന പുത്തൻവീട്ടിൽ  നിന്നാണ് എസ് ഐ വി വിഷ്ണുവിന്റെ നേതൃത്വത്തിൽ ലഹരിവസ്തു കണ്ടെടുത്തത്. പശ്ചിമ ബംഗാളിൽ നിന്നുള്ള അതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ  കഞ്ചാവ് കലർന്ന മിഠായിരൂപത്തിലുള്ള ലഹരി സൂക്ഷിച്ചു വച്ചിരിക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. പൊലീസ് ഇൻസ്പെക്ടർ വി എസ് പ്രവീണിന്റെ മേൽനോട്ടത്തിലായിരുന്നു പരിശോധന.

രാത്രി 9 ന് ഇവിടെയെത്തിയ പൊലീസ് സംഘം, വീടിന്റെ വടക്ക് പടിഞ്ഞാറുള്ള ജനലിന്റെ താഴെ കോൺക്രീറ്റ് സ്ലാബിന്റെ അടിയിൽ സൂക്ഷിച്ച നിലയിലാണ് ലഹരിവസ്തു കണ്ടെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പോളിത്തീൻ കവറിനുള്ളിൽ നിന്നാണ് ഗുളിക രൂപത്തിൽ കഞ്ചാവ് കലർന്ന മിഠായി കണ്ടെടുത്തത്. 200 ഗ്രാം വീതം വരുന്ന ചെറിയ പാക്കറ്റുകൾ അഞ്ചു കവറിലായി ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ നിലയിലായിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്തു.

Latest Videos

പത്തനംതിട്ടയിൽ കുങ്ഫു പരിശീലനത്തിനെത്തിയ 16കാരനെ ലൈംഗികചൂഷണത്തിന് ഇരയാക്കിയ പരിശീലകൻ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

vuukle one pixel image
click me!