അമിത വേഗത്തിലെത്തിയ ബസ് സ്കൂട്ടറിനെ മറികടക്കുന്നതിനിടെ ഇടിച്ചു, ആറ്റിങ്ങലിൽ ഭിന്നശേഷിക്കാരന് ദാരുണാന്ത്യം

ബസിന്‍റെ അമിത വേഗമാണ് അപകടകാരണമെന്നും നാട്ടുകാർ പറഞ്ഞു.


തിരുവനന്തപുരം: ആറ്റിങ്ങലിൽ സ്വകാര്യ ബസ് ഇടിച്ചു ഭിന്നശേഷിക്കാരന് ദാരുണാന്ത്യം. കടമ്പാട്ടുകോണം സ്വദേശിയായ കുട്ടപ്പൻ എന്ന വിപിൻ ലാൽ (28) ആണ് മരിച്ചത്. കച്ചേരി ജങ്ഷന് സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം. കിളിമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് കച്ചേരി ജംങ്ഷനിൽ അതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന വിപിൻ ലാലിന്‍റെ സ്കൂട്ടറിനെ മറികടക്കുന്നതിനിടെ ഇടിക്കുകയായിരുന്നു.

ബസിന്‍റെ അമിത വേഗമാണ് അപകടകാരണമെന്നും നാട്ടുകാർ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണു ഗുരുതരമായി പരുക്കേറ്റ വിപിൻ ലാലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസും ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Latest Videos

കുറ്റ്യാടിയിൽ ജോലി സ്ഥലത്ത് നിന്ന് അമ്മയെ ബൈക്കില്‍ കയറ്റി വീട്ടിലേക്ക് പോകവേ മകന്‍ കാറിടിച്ച് മരിച്ചു

 ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!